കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളിൽ വിവിധ തസ്തികകളിലായി 11 മാസത്തെ കരാർ നിയമനത്തിന് 167 ഒഴിവുണ്ട്. സേവന കാലാവധി ഒരുവർഷത്തേക്കുകൂടി നീട്ടിക്കിട്ടാവുന്നതാണ്. മെഡിക്കൽ ഓഫിസർ (28), മെഡിക്കൽ സ്പെഷലിസ്റ്റ് (5), ഡെന്റൽ ഓഫിസർ (11), ഗൈനകോളജിസ്റ്റ് (3), റേഡിയോളജിസ്റ്റ് (3), ഓഫിസർ ഇൻചാർജ് (6), റേഡിയോഗ്രാഫർ (3), ലാബ് അസിസ്റ്റന്റ് (8), ലാബ് ടെക്നീഷ്യൻ (9), ഫിസിയോതെറാപ്പിസ്റ്റ് (1), ഫാർമസിസ്റ്റ് (13), നഴ്സിങ് അസിസ്റ്റന്റ് (7), ഡെന്റൽ ഹൈജീനിസ്റ്റ് (13), ഐ.ടി നെറ്റ്വർക് ടെക്നീഷ്യൻ (1), ഡ്രൈവർ (6), ക്ലർക്ക് (14), ഡേറ്റ എൻട്രി ഓപറേറ്റർ (6), സെക്യൂരിറ്റി (4), ഫീമെയിൽ അറ്റൻഡന്റ് (3), പ്യൂൺ (2), സഫായിവാല (11) എന്നിങ്ങനെയാണ് ഒഴിവുകൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കിളിമാനൂർ, കൊട്ടാരക്കര, മാവേലിക്കര, ചങ്ങനാശ്ശേരി, റാന്നി, നാഗർകോവിൽ, തൂത്തുക്കുടി എന്നിവിടങ്ങളിലാണ് നിയമനം. അപേക്ഷാ ഫോം, യോഗ്യത മാനദണ്ഡങ്ങൾ, തെരഞ്ഞെടുപ്പ് രീതി, ശമ്പളം ഉൾപ്പെടെ വിവരങ്ങൾ www.echs.gov.inലെ വിജ്ഞാപനത്തിൽ. ഓഫിസർ ഇൻചാർജ്, സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സ് (ഇ.സി.എച്ച്.എസ് സെൽ), തിരുവനന്തപുരം വിലാസത്തിൽ 26നകം അപേക്ഷ ലഭിക്കണം. ഫോൺ: 0471 2355171, 8891721828.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു വിവിധ പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.iisc.ac.inൽ. 23 വരെ അപേക്ഷിക്കാം. പി.ജി പ്രോഗ്രാമുകൾ: എം.ടെക് -എയ്റോസ്പേസ്, കെമിക്കൽ, സിവിൽ, മെറ്റീരിയൽസ് എൻജിനീയറിങ്, ബയോ എൻജിനീയറിങ്, എർത് ആൻഡ് ക്ലൈമറ്റ് സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ, ഇലക്ട്രോണിക് സിസ്റ്റം എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റംസ്, മെക്കാനിക്കൽ, മൈക്രോ ഇലക്ട്രോണിക്സ്, ക്വാണ്ടം ടെക്നോളജി, റോബോട്ടിക്സ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ്, സെമികണ്ടക്ടർ ടെക്നോളജി, സിഗ്നൽ പ്രോസസിങ്, സ്മാർട്ട് മാനുഫാക്ചറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടേഷനൽ ആൻഡ് ഡേറ്റ സയൻസ്. 2. എം.ഡെസ് പ്രോഡക്ട് ഡിസൈൻ ആൻഡ് എൻജിനീയറിങ് 3. മാസ്റ്റർ ഓഫ് മാനേജ്മെന്റ് 4. എം.എസ് സി ലൈഫ് സയൻസ്, കെമിക്കൽ സയൻസസ്.
റിസർച് പ്രോഗ്രാമുകൾ: ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി -ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്. പിഎച്ച്.ഡി (സയൻസ് ഫാക്കൽറ്റി), എം.ടെക് റിസർച് ആൻഡ് പിഎച്ച്.ഡി (എൻജിനീയറിങ് ഫാക്കൽറ്റി), പിഎച്ച്.ഡി (ഇന്റർഡിസിപ്ലിനറി മേഖലകൾ).എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാം (ഇ.ആർ.പി), പിഎച്ച്.ഡി/എം.ടെക് റിസർച്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.