ഇന്ത്യ പോസ്റ്റ് കേരള സർക്കിളിൽ ഗ്രാമീൺ ഡാക് സേവകിെൻറ 1193 ഒഴിവുകളിെല നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മേയിൽ ഇൗ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സാേങ്കതിക തകരാർ കാരണം കേരള സർക്കിളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് തടസ്സമുണ്ടായിരുന്നു. അന്ന് അപേക്ഷിക്കാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അന്ന് അപേക്ഷിച്ചവർ അപേക്ഷ സ്വീകരിക്കപ്പെട്ടതായി ഉറപ്പുവരുത്തണം.
2017 നവംബർ 29ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. പത്താം ക്ലാസാണ് യോഗ്യത. അധിക യോഗ്യതക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല.
കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യ യോഗ്യതയാണ്. 10, പ്ലസ് ടു, കോളജ് തലങ്ങളിൽ കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ചാലും മതി. യോഗ്യതപരീക്ഷയിലെ മാർക്കിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷിക്കുേമ്പാൾ അഞ്ച് തസ്തികകൾ തെരഞ്ഞെടുക്കാം.
അപേക്ഷഫീസ്: ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാരും വനിതകളും ഫീസടക്കേണ്ടതില്ല.
നവംബർ 29 വരെയാണ് അപേക്ഷിക്കാൻ അവസരം. ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷക്കൊപ്പം സർട്ടിഫിക്കറ്റുകളും ഫോേട്ടായും ഒപ്പും ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.
http://www.appost.in/gdsonline/ എന്ന വെബ്സൈറ്റിൽ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷ സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.