മെറ്റേറാളജിക്കൽ ഡിപ്പാർട്മെൻറിലെ സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള പൊതുപരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് ബി നോൺഗസ്റ്റഡ്, നോൺ-മിനിസ്റ്റീരിയൽ തസ്തികയാണിത്. ആകെ 1102 ഒഴിവുകളുണ്ട്. രണ്ടു ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത: 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ സയൻസ് ബിരുദം (ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/െഎ.ടി/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദം അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിേപ്ലാമ. അപേക്ഷകൾ പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം.
പ്രായം: 04.08.2017ന് 30 വയസ്സിൽ കൂടരുത്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചും ഒ.ബി.സിക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ പ്രായ ഇളവുണ്ട്. വിമുക്തഭടർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ശമ്പളം: 9300-34800 രൂപ, 4200 രൂപ ഗ്രേഡ് പേ
അപേക്ഷഫീസ്: 100 രൂപ. എസ്.ബി.െഎ ചലാൻ/എസ്.ബി.െഎ നെറ്റ് ബാങ്കിങ് വഴിയോ ഏതെങ്കിലും ബാങ്കുകളുടെ ഡെബിറ്റ്/െക്രഡിറ്റ് കാർഡ് ഉപയോഗിച്ചോ ഒാൺലൈനായി ഫീസ് അടക്കാം. വനിതകൾ, എസ്.സി, എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷഫീസില്ല.
പരീക്ഷ, സിലബസ്: 2017 നവംബർ 20-27 തീയതികളിലായിരിക്കും എഴുത്തുപരീക്ഷ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിെൻറ വീതം രണ്ട് ഭാഗങ്ങളാണുണ്ടാവുക.
കേരളത്തിൽ കൊച്ചി (സെൻറർ കോഡ്: 9204), തിരുവനന്തപുരം (9211), തൃശൂർ (9212), കോഴിക്കോട് (9206) എന്നിവ പരീക്ഷകേന്ദ്രങ്ങളാണ്.
അപേക്ഷ: www.ssconline.nic.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി വേണം അപേക്ഷിക്കാൻ.
അപേക്ഷ അയക്കുന്നതിനു മുന്നോടിയായി ഉദ്യോഗാർഥികൾ എസ്.എസ്.സി വെബ്സൈറ്റിൽ പ്രവേശിച്ച് പേരും മറ്റു വിവരങ്ങളും പാസ്പോർട്ട് സൈസ് ഫോേട്ടായും കൈയൊപ്പും നൽകി വൺടൈം രജിസ്ട്രേഷൻ നടത്തണം.
നേരേത്ത വൺടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് നേരിട്ട് ഒാൺലൈനായി അപേക്ഷിക്കാം.
ഒാൺലൈൻ അപേക്ഷയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയാൽ ഒാൺലൈനായി ഫീസടക്കാനാവും. ഒാൺലൈൻ അപേക്ഷയുടെ അവസാന തീയതി ആഗസ്റ്റ് നാല്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.