ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബ്ൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് പുരുഷന്മാരിൽനിന്ന് അ േപക്ഷ ക്ഷണിച്ചു. 1074 ഒഴിവുകളാണുള്ളത്. ഒഴിവുകൾ നിലവിൽ താൽക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താൻ സാധ്യതയുള്ളതാണ്.
1. കോൺസ്റ്റബ്ൾ (കോബ്ളർ): 67 ഒഴിവ്
2. കോൺസ്റ്റബ്ൾ (ടെയ്ലർ): 28 ഒഴിവ്
3. കോൺസ്റ്റബ്ൾ (കാർപെൻറർ): രണ്ട് ഒഴിവ്
4. കോൺസ്റ്റബ്ൾ (ഡ്രാഫ്റ്റ്സ്മാൻ): ഒരു ഒഴിവ്
5. കോൺസ്റ്റബ്ൾ (പെയിൻറർ): അഞ്ച് ഒഴിവ്
6. കോൺസ്റ്റബ്ൾ (കുക്ക്): 332 ഒഴിവ്
7. കോൺസ്റ്റബ്ൾ (വാട്ടർ കാരിയർ): 177 ഒഴിവ്
8. കോൺസ്റ്റബ്ൾ (വാഷർ മാൻ): 131 ഒഴിവ്
9. കോൺസ്റ്റബ്ൾ (ബാർബർ): 85 ഒഴിവ്
10. കോൺസ്റ്റബ്ൾ (സ്വീപ്പർ): 212 ഒഴിവ്
11. കോൺസ്റ്റബ്ൾ (വെയ്റ്റർ): 27 ഒഴിവ്
12. കോൺസ്റ്റബ്ൾ (മാലി): ഒരു ഒഴിവ്
13. കോൺസ്റ്റബ്ൾ (ഖോജി): ആറ് ഒഴിവ്്.
യോഗ്യത: മെട്രിക്കുലേഷൻ/ തത്തുല്യമാണ് യോഗ്യത. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ സർട്ടിഫിക്കറ്റ് കോഴ്സോ രണ്ടു വർഷ ഡിേപ്ലാമയോ. 167.5 സെൻറീമീറ്റർ ഉയരവും 78-83 സെൻറീമീറ്റർ നെഞ്ചളവും വേണം. ഇതിൽ വിവിധ വിഭാഗക്കാർക്ക് ഇളവുണ്ട്. പ്രായം: 2017 ആഗസ്റ്റ് ഒന്നിന് 18നും 23നും ഇടയിലായിരിക്കണം.
www.bsf.nic.in ൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ച് തപാലിൽ അതത് മേഖല ഒ ാഫിസുകളിലേക്ക് അയക്കണം. കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന, ട്രേഡ് ടെസ്റ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10. കൂടുതൽ വിവരങ്ങൾക്ക് www.bsf.nic.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.