പവർഗ്രിഡ് കോർപറേഷനിൽ 105 അസിസ്റ്റന്റ് എൻജിനീയർ ട്രെയിനി

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അസിസ്റ്റന്റ് എൻജിനീയർ ട്രെയിനികളെ നിയമിക്കുന്നു. 105 ഒഴിവുൾ.(കമ്പ്യൂട്ടർ സയൻസ്-37, ഇലക്ട്രിക്കൽ-60, സിവിൽ -4, ഇലക്ട്രോണിക്സ് -4), ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. പ്രായപരിധി 31.12.2021ൽ 28 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവുണ്ട്. സെലക്ഷൻ ​ഗേറ്റ്​-2021 സ്കോർ അടിസ്ഥാനത്തിലാണ്.വിജ്ഞാപനം www.powergrid.inൽ. അപേക്ഷാഫീസ് 500 രൂപ. SC/ST/PWD/ വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഫീസില്ല. ​ഓൺലൈനായി ഫെബ്രുവരി 20വരെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ചയും അഭിമുഖവും നടത്തി തെരഞ്ഞെടുക്കും. ട്രെയിനികൾക്ക് ഒരു വർഷത്തെ പരിശീലനം നൽകും. ഈ കാലയളവിൽ പ്രതിമാസം അടിസ്ഥാന ശമ്പളമായ 40,000 രൂപയും ഡി.എ, എച്ച്​.ആർ.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് 50,000-1,60,000 രൂപ ശമ്പള നിരക്കിൽ എൻജിനീയറായി നിയമനം ലഭിക്കും. ക്ഷാമബത്ത, വീട്ടുവാടക ബത്ത, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി ഗ്രൂപ് ഇൻഷൂറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിക്കും. 

Tags:    
News Summary - 105 Assistant Engineer Trainee in Powergrid Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.