അസി. ലോക്കോ പൈലറ്റ്: 5696 ഒഴിവ്

ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ മേഖലകളിലെ 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ നിയമനത്തിന് (CEN No.01/2024) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം (www.rrbthiruvanathapuram.gov.in), ബംഗളൂരു (www.rrbbnc.gov.in), അഹ്മദാബാദ്, അജ്മീർ, ഭോപാൽ, ഭുവനേശ്വർ, ബിലാസ്പുർ, ചണ്ഡിഗഢ്, ചെന്നൈ, ഗുവാഹതി, ജമ്മു-ശ്രീനഗർ, കൊൽക്കത്ത, മാൾഡ, മുംബൈ, മുസാഫർപുർ, പട്ന, പ്രയാഗ് രാജ്, റാഞ്ചി, സെക്കന്ദരാബാദ്, സിലിഗുരി എന്നീ ആർ.ആർ.ബി വെബ്സൈറ്റുകളിൽ അപേക്ഷ അയക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കും. പ്രായപരിധി 18-30. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ്+ഐ.ടി.ഐ. ശാരീരികക്ഷമത ഉണ്ടായിരിക്കണം. അപേക്ഷ ഫീസ് 500 രൂപ. വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കും എസ്.സി, എസ്.ടി, വിമുക്തഭടർ, ഇ.ബി.സി എന്നിവർക്കും 250 രൂപ. കമ്പ്യൂട്ടർ അധിഷ്ഠിത യോഗ്യതനിർണയ പരീക്ഷയുണ്ടാകും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 19. 

Tags:    
News Summary - Asst. Loco Pilot: 5696 Vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.