ഡോ. മഷ്ഹൂർ കണ്ടുപിടിച്ച അഗാർ ജെൽ കട്ടർ
തേഞ്ഞിപ്പലം: അഗാർ ജെൽ കട്ടർ എന്ന ലബോറട്ടറി ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ബയോടെക്നോളജി വിഭാഗം മേധാവി ഡോ. മഷ്ഹൂറിന്‍ പേറ്റന്റ്. ഇന്ത്യൻ പേറ്റന്റ് ഓഫിസ് ജേണൽ നമ്പർ 20/2025ലാണ് ഈ കണ്ടുപിടിത്തം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.
മൈക്രോബയോളജി, ഇമ്യൂണോളജി, മോളിക്യുലാർ ബയോളജി എന്നിവയുമായി ബന്ധപ്പെട്ട പ്രായോഗിക പരീക്ഷണങ്ങളിൽ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഈ ഉപകരണം ഗവേഷണമേഖലയിൽ പ്രായോഗികതയും സാങ്കേതിക പുതുമയും തെളിയിച്ചാണ് പേറ്റന്റ് നേടിയത്. ഗവേഷകര്‍, ലബോറട്ടറി ജീവനക്കാര്‍, വിദ്യാർഥികൾ എന്നിവർക്കാണ് ഈ ഉപകരണം കൂടുതൽ പ്രയോജനപ്പെടുക.
ഇതിനുമുമ്പ് ഇന്നൊവേറ്റിവ് ബോട്ടാണിക് എനർജി ഹാർവസ്റ്റിങ് ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിനും ഡോ. മഷ്ഹൂർ പേറ്റന്റ് നേടിയിരുന്നു. പുത്തൂർപള്ളിക്കൽ പരേതനായ കാട്ടാളി അഹമ്മദിന്റെയും കദീജയുടെയും മകനാണ്. ഹംന ഫാത്തിമയാണ് ഭാര്യ. മകൻ: ഹെസിൻ മഷ്ഹൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.