എസ്.എസ്.എല്‍.സി ഫലം 26ന് 


തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ചേക്കും. ഇതിനുള്ള ക്രമീകരണങ്ങളാണ് പൂര്‍ത്തിയാകുന്നത്. പരീക്ഷാ പാസ്ബോര്‍ഡ് യോഗം 25ന് ചേരുമെന്നാണ് സൂചന. ഇത്തവണ പരീക്ഷാഫല പ്രഖ്യാപനത്തിന് വിദ്യാഭ്യാസമന്ത്രി ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണിത്. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. തിയറി പരീക്ഷയുടെ മാര്‍ക്കുകളുടെ പരിശോധന നേരത്തേ പൂര്‍ത്തിയായി. ഗ്രേസ് മാര്‍ക്ക്, ഐ.ടി പരീക്ഷയുടെയും നിരന്തര മൂല്യനിര്‍ണയത്തിന്‍െറയും മാര്‍ക്കുകള്‍ എന്നിവ ചേര്‍ക്കുന്ന നടപടികളും ഏറക്കുറെ പൂര്‍ത്തിയായി. ഇതിനുശേഷം അന്തിമ പരിശോധന നടക്കും. ഇതിനുശേഷം ലഭിക്കുന്ന വിജയശതമാന കണക്ക് സഹിതമായിരിക്കും പരീക്ഷാ ബോര്‍ഡ് യോഗം ചേരുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.