വിദ്യാർഥികൾക്കിടയിൽ വൻ സ്വീകാര്യത നേടി 'ജി-ടെക് ഇ-ലെസൺസ്'
കോഴിക്കോട്: സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് നൂതന പഠനാനുഭവമായി പുറത്തിറങ്ങിയ 'ജി-ടെക് ഇ-ലെസൺസ്' (G-TEC eLessons) ലേണിങ് പ്ലാറ്റ്‌ഫോമിന് വൻ സ്വീകാര്യത. ആഗോള ഐ.ടി-വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് എഡ്യൂക്കേഷൻ പുറത്തിറക്കിയ ഈ ആപ്പ്, ഗൾഫ് രാഷ്ട്രങ്ങളിലെ വിദ്യാർഥികൾക്കായി ഇന്ത്യയിൽനിന്നുള്ള ഒരു സ്ഥാപനം ഒരുക്കുന്ന ആദ്യത്തെ സമഗ്ര ഓൺലൈൻ പഠനസംരംഭമാണ്.
എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി സിലബസ് വിദ്യാർഥികൾക്ക് വേറിട്ട പഠനാനുഭവം നൽകുന്നതാണ് ഈ സംവിധാനം. മാത്‍സ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും യുക്തിപരമായ ചിന്താശേഷി വളർത്താനും ഉപകരിക്കുന്ന വിധത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രഗൽഭരായ അധ്യാപകരുടെ ലൈവ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം മികച്ച മെന്റർഷിപ്പും നേരിട്ടുള്ള സംശയനിവാരണത്തിനുള്ള അവസരവും ഇതിലുണ്ട്. കൂടാതെ സമഗ്രമായ നോട്ട്സുകൾ, മോഡൽ ചോദ്യപേപ്പറുകൾ, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ എന്നിവയും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
പഠനത്തിനിടെ ഇടവേളകളെടുക്കാനും വീണ്ടും ജോയിൻ ചെയ്യാനും കഴിഞ്ഞുപോയ ക്ലാസുകൾ റിവൈസ് ചെയ്യാനും വിദ്യാർഥികൾക്ക് സാധിക്കും. കുട്ടികളുടെ പഠന പുരോഗതി നേരിട്ട് വിലയിരുത്താനുള്ള സംവിധാനമൊരുക്കി രക്ഷിതാക്കളെയും പഠന പ്രക്രിയയുടെ ഭാഗമാക്കുന്നുവെന്നത് ഈ ആപിന്റെ മറ്റൊരു പ്രത്യേകതയാണ്.
കുറഞ്ഞ വരുമാനക്കാർക്കും സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ വിപണിയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ പാക്കേജാണ് ലേണിങ് ആപ് അവതരിപ്പിക്കുന്നത്. 800 യു.എ.ഇ ദിർഹത്തിന് സമാനമായ നിരക്കാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ലഭ്യമാക്കിയിരിക്കുന്നത്.
വിദ്യാർഥികൾക്ക് അവരുടെ അഭിരുചി പ്രകാരം പഠിക്കാൻ കഴിയുമെന്നതും വിദഗ്ധരുടെ ലൈവ് സഹായവും സമന്വയിപ്പിക്കുന്ന സമഗ്രമായ അക്കാദമിക് എക്കോ സിസ്റ്റമാണ് ഈ ലേണിങ് ആപെന്ന് ജി-ടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മെഹ്റൂഫ് മണലോടി പറയുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ് വൈകാതെ ആപ് സ്റ്റോറിലുമെത്തും.എന്ന വെബ്സൈറ്റ് വഴി സൗജന്യമായി ഡെമോ ക്ലാസുകൾ കാണാം. സഊദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഈ സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.