കോടതി അംഗീകരിച്ച നഗരസഭകളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പുതുതായി രൂപവത്കരിച്ച 28 നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന്  ആവശ്യപ്പെട്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷന് കത്തുനല്‍കി. നഗര വികസന വകുപ്പ് സെക്രട്ടറിയാണെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയത്. പുതിയ നഗരസഭകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കണമെന്നും വാര്‍ഡ് പുനര്‍നിര്‍ണയ സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.  രാത്രി വൈകിയാണ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ കീഴിലുള്ള നഗരകാര്യവകുപ്പ് കത്തയച്ചത്.

പുതുതായി 32 നഗരസഭകളും കണ്ണൂര്‍ കോര്‍പറേഷനും രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നാല് നഗരസഭകളുടെ രൂപവത്കരണം ഹൈകോടതി റദ്ദാക്കി. 28 നഗരസഭകളുടെയും കണ്ണൂര്‍ കോര്‍പറേഷന്‍െറയും രൂപവത്കരണത്തിനാണ് ഹൈകോടതി അംഗീകാരം നല്‍കിയത്.

അതേസമയം പുതിയ 69 പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിച്ചത് റദ്ദാക്കിയ ഹൈകോടതി സിംഗ്ള്‍ ബെഞ്ച് തീരുമാനം ഡിവിഷന്‍ബെഞ്ച്  ശരിവെച്ചിരുന്നു. പുതുക്കിയ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കി സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. 2010 വാര്‍ഡ് വിഭജന പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡുകള്‍ വിഭജിക്കാന്‍ അനുവദിക്കണമെന്നും പുതിയ മുനിസിപ്പാലിറ്റികളുടെ രൂപീകരണം കോടതി അംഗീകരിച്ചതിനാല്‍ 2010 ലെ വിഭജന പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ളെന്നുമായിരുന്നു സര്‍ക്കാറിന്‍െറ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.