വിഷൻ മീഡിയ ബിസിനസ് പങ്കാളികൾക്ക് നൽകിവരുന്ന ബിസിനസ് എക്സലൻസ് 2022ലെ പുരസ്കാരം ഡോ. പി.കെ. മുസ്തഫക്ക് ഷാഫി ഹാജി സമ്മാനിക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ വിഷൻ മീഡിയ ബിസിനസ് പങ്കാളികൾക്ക് നൽകിവരുന്ന ബിസിനസ് എക്സലൻസ് 2022ലെ പുരസ്കാരം പി.കെ. സ്റ്റാർ ഗ്രൂപ് ഓഫ് കമ്പനി എം.ഡി ഡോ. പി.കെ. മുസ്തഫക്ക് സമ്മാനിച്ചു. ദോഹയിൽ നടന്ന ചടങ്ങിൽ പ്രമുഖ സംരംഭകൻ ഷാഫി ഹാജി വിഷൻ മീഡിയ ബിസിനസ് എക്സലൻസ് പുരസ്കാരം ഡോ. പി.കെ. മുസ്തഫക്ക് സമ്മാനിച്ചു.
വിഷൻ മീഡിയ എം.ഡി. അബ്ദുൽ ഫത്താഹ് നിലമ്പൂർ, സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം.ടി. നിലമ്പൂർ എന്നിവർ സംസാരിച്ചു. ഡോ. പി.കെ. മുസ്തഫ മറുപടിപ്രസംഗം നടത്തി. അൽ അബീർ മെഡിക്കൽ സെന്റർ പരിപാടിയുടെ മുഖ്യപ്രായോജകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.