തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന

കൊച്ചി: തുടർച്ചയായി ഇടിവിന് ശേഷം ഇന്ന് സ്വർണ വിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ വർധിച്ച് 13,070 രൂപയും പവന് 1,04,560 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒറ്റയടിക്ക് 1400 രൂപയാണ് പവന് കുറഞ്ഞത്. 113 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒക്ടോബർ 11ലെ 1,11,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

കഴിഞ്ഞയാഴ്ച തുടർച്ചയായി അഞ്ചു തവണയാണ് സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞത്. ജനുവരി 29നാണ് സ്വർണത്തിന് ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന്1,131,160 രൂപയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

Tags:    
News Summary - gold rate today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.