കോട്ടക്കൽ ആര്യവൈദ്യശാലയുടെ പദ്‌മഭൂഷൺ ഡോ. പി.കെ. വാരിയർ മെമോറിയൽ ആയൂർവേദ സെമിനാറും കോയമ്പത്തൂർ ശാഖ സുവർണ ജൂബിലി ആഘോഷവും നവം. ഒന്നിന് കോയമ്പത്തൂരിൽ

കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയുടെ 63ാമത് ആയൂർവേദ സെമിനാർ നവംബർ ഒന്നിന് കോയമ്പത്തൂർ ഭാരതിയാർ ഹാളിൽ (ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, അവിനാശി റോഡ്, ഉദയംപാളയം, നവ ഇന്ത്യയുടെ പിൻവശം, കോയമ്പത്തൂർ) നടക്കും.

കോയമ്പത്തൂർ ബ്രാഞ്ചിന്റെ 50ാം വാർഷികത്തോട നുബന്ധിച്ചാണ് ഇത്തവണ സെമിനാർ കോയമ്പത്തൂരിൽ നടത്തുന്നത്. ‘ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം - ക്ലിനിക്കൽ പ്രസക്തി: ആയുർവേദ കാഴ്ചപ്പാടുകളും ആധുനിക വീക്ഷണങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ സ്വാഗതം പറയും. രഞ്ജിത് ആനന്ദ് പുരാണിക് (മാനേജിങ് ഡയറക്‌ടർ, ദുദ്പാപേശ്വർ പ്രൈവറ്റ് ലിമിറ്റഡ്) ഉദ്ഘാടനം ചെയ്യും. കെ. ബാലസുബ്രഹ്മണ്യം (ഡയറക്‌ടർ ഓഫ് ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി, തമിഴ്‌നാട്) മുഖ്യാതിഥിയാകും.

കോയമ്പത്തൂർ സുലൂർ ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. പി. ചന്ദ്രമൗലീശ്വരൻ ‘ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിൽ പഞ്ചകർമങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ‘ദഹനേന്ദ്രിയത്തിന്‍റെ ആരോഗ്യം -ചികിത്സാരംഗത്തെ പുതിയ പ്രവണതകൾ’ എന്ന വിഷയത്തിൽ ഡോ. കെ. വംശീമൂർത്തി (മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി സ്റ്റ് ആൻഡ് ഡയറക്ട‌ർ ഓഫ് എന്റോസ്കോപ്പി, വി.ജി.എം ഹോസ്‌പിറ്റൽ, കോയമ്പത്തൂർ) പ്രഭാഷണം നിർവഹിക്കും. ‘മാനസിക-നാഡീ വ്യൂഹ ആരോഗ്യത്തിൽ ദഹനേന്ദ്രിയത്തിന്റെ പങ്ക്: ഒരു സമഗ്ര വീക്ഷണം’ എന്ന വിഷയത്തിൽ ഡോ. ഇമേഷ് ആർ. വാരിയർ (മാനേജിങ് ഡയറക്‌ടർ ആൻഡ് സീനിയർ ഫിസിഷ്യൻ, എ.വി.എൻ ആരോഗ്യ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, മധുര) പ്രബന്ധം അവതരിപ്പിക്കും.

‘ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിൽ ആയുർവേദപരമായ ചികിത്സാ സമീപനം’ എന്ന വിഷയത്തിൽ ഡോ. ജയദേവൻ പി. വാരിയർ (സീനിയർ മെഡിക്കൽ ഓഫിസർ, തിരുവനന്തപുരം ബ്രാഞ്ച്, ആര്യവൈദ്യശാല കോട്ടക്കൽ) പ്രബന്ധം അവതരിപ്പിക്കും. ഡോ. എ.കെ. മനോജ്‌കുമാർ (പ്രഫസർ, പഞ്ചകർമവിഭാഗം, വി.പി.എസ്.വി. ആയുർവേദകോളജ്, കോട്ടക്കൽ) സെമിനാറിൽ മോഡറേറ്ററാകും. വൈകീട്ട് 3.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ആര്യവൈദ്യശാല ട്രസ്റ്റ് ബോർഡ് അംഗം അഡ്വ. സി.ഇ. ഉണ്ണികൃഷ്ണൻ സ്വാഗതം പറയും. കോയമ്പത്തൂർ ബ്രാഞ്ചിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തമിഴ്‌നാട് പിന്നാക്ക ക്ഷേമ മന്ത്രി വി. സമ്പത്ത്കുമാർ നിർവഹിക്കും. ആര്യ-ദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ അധ്യക്ഷത വഹിക്കും.

Tags:    
News Summary - Kottakkal Arya Vaidya Sala’s Padma Bhushan Dr. P.K. Varrier Memorial Ayurveda Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.