Posted On
date_range Updated On
date_range വായ്പനയം: ഒാഹരി വിപണിയിൽ നേട്ടം
മുംബൈ: ആർ.ബി.െഎ വായ്പനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഒാഹരി വിപണിയിൽ നേട്ടം. ബോംബൈ സൂചിക സെൻസെക്സ് 172 പോയിൻറ് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ദേശീയ സൂചിക നിഫ്റ്റിയും 50 പോയിൻറിലേറെ നേടത്തിലാണ്.
എണ്ണകമ്പനികളാണ് ഒാഹരി വിപണിയിൽ പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ വിപണിയിൽ കുതിപ്പുണ്ടാക്കി. ബുധനാഴ്ച പ്രഖ്യാപിക്കുന്ന വായ്പ നയം ഒാഹരി വിപണിയെയും സ്വാധീനിക്കും. പണപ്പെരുപ്പത്തിെൻറ പശ്ചാത്തലത്തിൽ വായ്പ നിരക്കുകളിൽ ആർ.ബി.െഎ മാറ്റം വരുത്താൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.