Posted On
date_range Updated On
date_range സെൻസെക്സ് 258 പോയിൻറ് നേട്ടത്തിൽ
മുംബൈ: ആഗോള വിപണികളിലെ നേട്ടം ഇന്ത്യൻ ഒാഹരി വിപണികളിലും പ്രതിഫലിച്ചു. ബോംബൈ സൂചിക സെൻസെക്സ് 258.07 പോയിൻറ് ഉയർന്ന് 31,646.46ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉൗർജ ഒാഹരികളുടെ പ്രകടനമാണ് വിപണിയിൽ നിർണായകമായത്.
ദേശീയ സൂചിക നിഫ്റ്റി 88.35 പോയൻറ് നേട്ടത്തിൽ 9.884.40ലാണ് ക്ലോസ് ചെയ്തത്.1786 കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലും 796 ഒാഹരികൾ നഷ്ടത്തിലുമായിരുന്നു.
എച്ച്.ഡി.എഫ്.സി, ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ എന്നിവ നേട്ടത്തിലും ടെക് മഹീന്ദ്ര, സിപ്ല, എച്ച്.സി.എൽ എന്നിവ നഷ്ടത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.