Posted On
date_range Updated On
date_range പി.എന്‍.ബി ഹൗസിങ് ഫിനാന്‍സും വരുണ്‍ ബിവറേജസും ഇന്നും നാളെയുമായി ലിസ്റ്റുചെയ്യും
മുംബൈ: ഐ.പി.ഒ വഴി പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് മൂലധന സമാഹരണം നടത്തിയ പഞ്ചാബ് നാഷനല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സും വരുണ്‍ ബിവറേജസും ഈയാഴ്ച ഓഹരി വിപണികളില്‍ ഓഹരി ലിസ്റ്റുചെയ്യും. പഞ്ചാബ് നാഷനല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സ് തിങ്കളാഴ്ചയും പെപ്സികോയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ബോട്ടിലറായ വരുണ്‍ ബിവറേജസ് ചൊവ്വാഴ്ചയുമാണ് ഓഹരി വിപണികളിലത്തെുക. ഒക്ടോബര്‍ 25 മുതല്‍ 27 വരെ 3000 കോടി രൂപയാണ് പി.എന്‍.ബി ഹൗസിങ് സമാഹരിച്ചത്. 29.55 മടങ്ങായിരുന്നു ആവശ്യക്കാര്‍. 750-775 രൂപയായിരുന്നു പ്രൈസ്ബാന്‍ഡ്. 1112.50 കോടിയായിരുന്നു വരുണ്‍ ബിവറേജസ് സമാഹരിച്ചത്. 1.86 മടങ്ങായിരുന്നു ആവശ്യക്കാര്‍. 440-445 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.