Posted On
date_range Updated On
date_range പുതുവര്‍ഷത്തില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരിവിപണിക്ക് പുതുവര്‍ഷാരംഭം നേട്ടത്തോടെ. വെള്ളിയാഴ്ച ബോംബെ സൂചിക സെന്‍സെക്സ് 43.36 പോയന്‍റ് നേട്ടത്തില്‍ 26,160.90ലും എന്‍.എസ്.ഇ നിഫ്റ്റി 16.85 പോയന്‍റ് നേട്ടത്തില്‍ 7963.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ഇതോടെ ഒരുമാസത്തെ ഉയര്‍ന്ന നിലയിലത്തെി. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തില്‍ അവസാനിക്കുന്നത്. സെന്‍സെക്സിലെ 30ല്‍ 16 ഓഹരികളും ലാഭത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സും അദാനി പോര്‍ട്ട്സുമായിരുന്നു നേട്ടത്തില്‍ മുന്നില്‍. മാരുതി, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാന്‍ഡ്, ഐഷര്‍ തുടങ്ങിയവയും മികച്ചനേട്ടമുണ്ടാക്കി. വിമാന ഇന്ധനവില കുറഞ്ഞത് വിമാനക്കമ്പനികളുടെ ഓഹരി വിലയും ഉയര്‍ത്തി. പുതുവര്‍ഷാരംഭം പ്രമാണിച്ച് മിക്ക അന്താരാഷ്ട്ര വിപണികളും അവധിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.