ഇന്‍ഡിഗോയുടെ പ്രാഥമിക ഓഹരിവില്‍പനക്ക് സെബി അംഗീകാരം

ന്യൂഡല്‍ഹി: ചെലവുകുറഞ്ഞ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്‍റര്‍ഗ്ളോബ് ഏവിയേഷന് 2,500 കോടിരൂപയുടെ പ്രാഥമിക ഓഹരിവില്‍പനക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്‍െറ (സെബി) അംഗീകാരം. 1,272 കോടിയുടെ പുതിയ ഓഹരികളാണ് കമ്പനി വില്‍പനക്കുവെക്കുന്നത്. തുല്യതുക നിലവിലെ ഓഹരിയുടമകളുടെ 3.01 കോടി ഓഹരികള്‍ വിറ്റും സ്വരൂപിക്കും. 
പ്രാഥമിക ഓഹരിവില്‍പനയിലൂടെ 2,500 കോടി രൂപ സമാഹരിക്കാനുള്ള രേഖകള്‍ ജൂണിലാണ് സെബിക്ക് സമര്‍പ്പിച്ചത്. സിറ്റി ഗ്രൂപ്, ജെ.പി. മോര്‍ഗന്‍ ഇന്ത്യ, മോര്‍ഗന്‍ സ്റ്റാന്‍ലി, ബാര്‍ക്ളേയ്സ്, യു.എസ്.ബി സെക്യൂരിറ്റീസ് ഇന്ത്യ, കൊടക് മഹീന്ദ്ര കാപിറ്റല്‍ കമ്പനി എന്നിവരാണ് ഓഹരി വില്‍പനക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇന്‍റര്‍ഗ്ളോബ് ഏവിയേഷന്‍െറ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോയാണ് വിപണിപങ്കാളിത്തമൂല്യമനുസരിച്ച് രാജ്യത്തെ ഏറ്റവുംവലിയ വിമാനക്കമ്പനി. ഇന്ത്യയില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന ആഭ്യന്തര വിമാന കമ്പനികള്‍  ഇന്‍ഡിഗോയും ഗോ എയറുമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നാലിരട്ടിയായാണ് ഇന്‍ഡിഗോയുടെ ലാഭം വര്‍ധിച്ചത്. 2005ല്‍ പ്രവര്‍ത്തനമാരംഭിച്ചശേഷമുള്ള ഏറ്റവുംവലിയ ലാഭമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ 1,304 കോടി രൂപ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT