എസ്.എച്ച്.കേല്‍ക്കര്‍ ഐ.പി.ഒക്ക് 27 മടങ്ങ് ആവശ്യക്കാര്‍

മുംബൈ: സുഗന്ധ പരിമള, ഒൗഷധ ഘടക നിര്‍മാതാക്കളായ എസ്.എച്ച് കേല്‍ക്കറിന്‍െറ ഐ.പി.ഒ ക്ക് 27 മടങ്ങോളം ആവശ്യക്കാര്‍. 2.02 കോടി ഓഹരികളാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നതെങ്കിലും 54.75 കോടി ഓഹരിക്കാണ് ആവശ്യക്കാരത്തെിയത്. ഓവര്‍ സബ്സ്ക്രിപ്ഷന്‍െറ കണക്കില്‍ ഈ വര്‍ഷം ഇറങ്ങിയതില്‍ രണ്ടാമത്തെ മികച്ച ഐ.പി.ഒ കൂടിയായി കേല്‍ക്കര്‍ മാറി. ഏപ്രിലില്‍ ഇറങ്ങിയ വി.ആര്‍.എല്‍ ലോജിസ്റ്റിക്സിന്‍െറ ഐ.പി.ഒക്ക് 53 മടങ്ങ് ആവശ്യകാരത്തെിയിരുന്നു. 
കേല്‍ക്കറിന് ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷനല്‍ ബയേഴ്സിന്‍െറ വിഭാഗത്തിലാണ് ഏറ്റവും അധികം ഡിമാന്‍ഡുണ്ടായത് -26 ഇരട്ടി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ 15 മടങ്ങായിരുന്നു ആവശ്യം. ചെറുകിട നിക്ഷേപകരുടെ ഭാഗത്തുനിന്ന് രണ്ടിരട്ടി ആവശ്യക്കാരുമത്തെി. 500 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഐ.പി.ഒയില്‍ 173-180 ആയിരുന്നു പ്രൈസ് ബാന്‍ഡ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT