Posted On
date_range Updated On
date_range ബിഹാര്‍ ആശങ്ക; നേരിയ നഷ്ടം
മുംബൈ: ഓഹരി വിപണികള്‍ വെള്ളിയാഴ്ച നഷ്ടത്തില്‍ അവസാനിച്ചു. ബി.എസ്.ഇ സെന്‍സെക്സ് 38.96 പോയന്‍റ് നഷ്ടത്തില്‍ 26,265.24ലും എന്‍.എസ്.ഇ നിഫ്റ്റി 1.15 പോയന്‍റ് നഷ്ടത്തില്‍ 7954.30ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഹാര്‍ തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച ആശങ്കകളും അമേരിക്കയില്‍ തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാനിരുന്നതുമാണ് വിപണിയെ പിന്നോട്ടുവലിച്ചത്. ടാറ്റ സ്റ്റീല്‍ ഉള്‍പ്പെടെ ചില കമ്പനികളുടെ പാദഫലം നിരാശപ്പെടുത്തിയതും വിപണിക്ക് വിനയായി. അതേസമയം, എസ്.ബി.ഐ പ്രതീക്ഷിച്ചതിലും അധികം ലാഭം നേടിയത് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളെ നേട്ടത്തിലാക്കി. 14.66 ശതമാനവുമായി ഡോ. റെഡ്ഡീസ് ലാബായിരുന്നു നഷ്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.