Posted On
date_range Updated On
date_range സെന്‍സെക്സ് വീണ്ടും നേട്ടത്തില്‍
മുംബൈ: ആറു ദിവസത്തെ നഷ്ടത്തിനൊടുവില്‍ ചൊവ്വാഴ്ച ഓഹരി വിപണി വീണ്ടും നേട്ടത്തിലത്തെി. മുംബൈ സൂചിക സെന്‍സെക്സ് 31.44 പോയന്‍റ് ഉയര്‍ന്ന് 26,590.59ലും എന്‍.എസ്.ഇ നിഫ്റ്റി 9.90 നേട്ടത്തില്‍ 8060.70ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മുഖ്യമേഖലകളിലെ വളര്‍ച്ചനിരക്ക് സെപ്റ്റംബറില്‍ നാലുമാസത്തെ ഉയര്‍ന്ന നിലയിലത്തെിയിരുന്നുവെന്ന റിപ്പോര്‍ട്ടാണ് വിപണിക്ക് തുണയായത്. നടപ്പുവര്‍ഷം 7.5 ശതമാനവും അടുത്ത വര്‍ഷം അതിനു മുകളിലും വളര്‍ച്ച നേടുമെന്ന റേറ്റിങ് ഏജന്‍സിയായ മൂഡീസിന്‍െറ പ്രവചനവും വിപണിക്ക് കരുത്തേകി. സെന്‍സെക്സിലെ 30ല്‍ 14 ഓഹരികള്‍ നേട്ടത്തില്‍ അവസാനിച്ചു. ലൂപിന്‍, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍ എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.