നാരായണ ഹൃദയാലയ ഐ.പി.ഒക്ക് 8.41 മടങ്ങ് അപേക്ഷകര്‍

മുംബൈ: ആരോഗ്യ സേവന രംഗത്തെ പ്രമുഖരായ നാരായണ ഹൃദയാലയയുടെ ഐ.പി.ഒക്ക് (ഇനീഷ്യല്‍ പബ്ളിക് ഓഫര്‍) 8.1 മടങ്ങ് അപേക്ഷകര്‍. 1,71,66,309 ഓഹരികളിലൂടെ 613 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയില്‍ 14,44,27,680 ഓഹരികള്‍ക്കാണ് ബിഡ് ലഭിച്ചത്. ഓഹരിയൊന്നിന് 245-250 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്. സിങ്കപ്പൂര്‍ സര്‍ക്കാറുള്‍പ്പെടെ ആങ്കര്‍ നിക്ഷേപകരില്‍നിന്ന് നേരത്തെ കമ്പനി 184 കോടി രൂപ ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ സ്വരൂപിച്ചിരുന്നു. ഡോ. ലാല്‍ പാത്ലാബ്സിനും ആല്‍ക്കെം ലബോറട്ടറീസിനും പിന്നാലെ ഈ മാസം ആരോഗ്യ മേഖലയില്‍നിന്ന് വിജയകരമായി പൂര്‍ത്തിയാവുന്ന മൂന്നാമത്തെ ഐ.പി.ഒയാണ് നാരായണ ഹൃദയാലയ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT