വീണ്ടും ഇടിവ്

മുംബൈ: ഒരു ദിവസത്തെ ഇടവേളക്കുശേഷം ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. യു.എസ് പലിശ നിരക്കും ജി.എസ്.ടിയും സൃഷ്ടിക്കുന്ന ആശങ്കക്ക് പുറമെ കാര്‍ കമ്പനികളുടെ ഓഹരികളിലുണ്ടായ ഇടിവുകൂടിയായതോടെ ബി.എസ്.ഇ സെന്‍സെക്സ് വെള്ളിയാഴ്ച 207.89 പോയന്‍റ് നഷ്ടത്തില്‍ 25,044.43 ലും എന്‍.എസ്.ഇ നിഫ്റ്റി 72.85 പോയന്‍റ് നഷ്ടത്തില്‍ 7610.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഴ്ച അടിസ്ഥാനത്തില്‍ എന്‍.എസ്.ഇക്ക് 171.45 പോയന്‍റും ബി.എസ്.ഇ സെന്‍സെക്സിന് 593.68 പോയന്‍റുമാണ് നഷ്ടം. തലസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളുടെ വില്‍പനക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വാഹന കമ്പനികളുടെ ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായത്. സെന്‍സെക്സിലെ 30ല്‍ 19 ഓഹരികളും നഷ്ടത്തിലായിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എസ്.ബി.ഐ, എല്‍ ആന്‍ഡ് ടി, എം ആന്‍ഡ് എം, ഒ.എന്‍.ജി.സി തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, സിപ്ള, എച്ച്.യു.എല്‍, ഇന്‍ഫോസിസ് എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.