കൊച്ചി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ പ്രമുഖ ഹെൽത്ത് കെയർ-വെൽനെസ് ബ്രാൻഡായ ഹീലിൻെറ ബ്രാൻഡ് അംബാസഡറായി.
കഴിഞ്ഞ ദിവസം സഞ്ജു തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ബ്ലാസ്റ്റേഴ്സിൻെറ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ഹീൽ. ഹീൽ-കെ.ബി.എഫ്.സി ഹാൻഡ് സാനിറ്റൈസർ 50 മി.ലി, 100 മി.ലി, 500 മി.ലി പാക്കറ്റുകളിലും 20 മി.ലി പോക്കറ്റ് സ്പ്രേ വകഭേദത്തിലുമാണ് എത്തുന്നത്.
മഞ്ഞളിനൊപ്പം ഐ സോപ്രൊ പൈൽ ആൽക്കഹോളും ചേരുവകളുടെ പട്ടികയിലുണ്ട്. 49 രൂപക്ക് 250 സ്പ്രേകൾ വരെ അടിക്കാവുന്ന വിധത്തിൽ, പോക്കറ്റിൽ ഉൾക്കൊള്ളുന്ന സൗകര്യം കൂടി കണക്കിലെടുത്താണ് 20 മി.ലി സാനിറ്റൈസർ പാക്കറ്റ്. മഞ്ഞൾ അടിസ്ഥാനമാക്കിയുള്ള ഷവർജെൽ, ഹാൻഡ്് വാഷ് എന്നിവ യഥാക്രമം 89 രൂപയും 75 രൂപയും വിലയുള്ള 250 മി.ലി കുപ്പികളിലാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.