ട്രെയിൻ ടിക്കറ്റ് ബുക്കിങ് മുതൽ ക്രെഡിറ്റ് റിവാർഡ് വരെ: ആഗസ്റ്റ് 1 മുതൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട 3 മാറ്റങ്ങൾ

നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുകയോ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ, ബാങ്കുകളുമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും ഇടപാടുകൾ നടത്തുകയോ ചെയ്യുന്നവരാണെങ്കിൽ, ആഗസ്റ്റ് 1 മുതൽ നിലവിൽ വരുന്ന ഈ മൂന്ന് സുപ്രധാന മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

1. തത്കാൽ ടിക്കറ്റ് ബുക്കിങ്

ആഗസ്റ്റ് 1 മുതൽ, ടോക്കൺ വിതരണം ചെയ്യുന്ന സമയം തത്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്ന സമയവും ഒന്നാക്കി ക്രമീകരിക്കും. മുമ്പ് യാത്രക്കാർ ടോക്കൺ ലഭിക്കുന്നതിനായി ഒരു ക്യൂവിലും പിന്നീട് യഥാർത്ഥ ബുക്കിങിന് മറ്റൊരു ക്യൂവിലും നിൽക്കേണ്ടി വന്നിരുന്നു. പുതിയ സംവിധാനം വഴി കാത്തിരിപ്പ് സമയം കുറക്കാനും , റിസർവേഷൻ കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാനും, യാത്രക്കാർക്ക് ബുക്കിങ് നടപടികൾ ലളിതമാക്കാനും സാധിക്കും.

2. ക്രെഡിറ്റ് കാർഡ് റിവാർഡുകളിലും ചാർജുകളിലും മാറ്റങ്ങൾ വരുന്നു

ആഗസ്റ്റ് 1 മുതൽ നിരവധി ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് നയങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. റിവാർഡ് പോയിന്‍റ് പ്രോഗ്രാമുകൾ, വാർഷിക മെയിന്‍റനൻസ് ചാർജുകൾ, മറ്റ് സേവന ഫീസുകൾ എന്നിവയിലുള്ള പരിഷ്കരണങ്ങൾ ഇതിൽ ഉൾപ്പെടും. ബാങ്കുകൾ അനുസരിച്ച് ഈ മാറ്റങ്ങൾ വ്യത്യാസപ്പെടുമെന്നതിനാൽ, ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് പുറത്തിറക്കുന്ന ഏറ്റവും പുതിയ ഫീ സ്കെഡ്യൂളും ക്രെഡിറ്റ് കാർഡ് നിബന്ധനകളും പരിശോധിക്കേണ്ടതാണ്. റിവാർഡുകളിലോ ചാർജുകളിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ പ്രതിമാസ ക്രെഡിറ്റ് കാർഡ് ബില്ലിനെ സ്വാധീനിച്ചേക്കാം.

3. ബാങ്കിങ് കൂടുതൽ എളുപ്പമാക്കാൻ സി.കെ.വൈ.സി 2.0

ബാങ്കിങ്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് എന്നീ മേഖലകൾ ആഗസ്റ്റ് 1 മുതൽ നവീകരിച്ച സി.കെ.വൈ.സി സംവിധാനം നടപ്പിലാക്കുകയാണ്. ഈ പുതിയ സംവിധാനത്തിന് കീഴിൽ, ഉപഭോക്താവിന്‍റെ ഡിജിറ്റൽ സമ്മതം ലഭിച്ചുകഴിഞ്ഞാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ഒരു കേന്ദ്ര ഡാറ്റാബേസ് വഴി അവരുടെ സ്ഥിരീകരിച്ച തിരിച്ചറിയൽ വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും.

ഓരോ തവണ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴോ, ഇൻഷുറൻസ് പോളിസി എടുക്കുമ്പോഴോ, മറ്റ് സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുമ്പോഴോ ഉപഭോക്താക്കൾ അതേ കെ.വൈ.സി രേഖകൾ വീണ്ടും സമർപ്പിക്കേണ്ടി വരില്ല. ഇത് പേപ്പർ വർക്കുകൾ കുറയ്ക്കാനും, ഡിജിറ്റൽ മുഖേനയുള്ള നടപടികൾ വേഗത്തിലാക്കാനും, സുരക്ഷ വർധിപ്പിക്കാനും സഹായിക്കും.

Tags:    
News Summary - three changes from august 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.