ഉയർന്ന ലാഭം പ്രതീക്ഷിച്ച് ഓഹരികളിലും ക്രിപ്‌റ്റോയിലും മറ്റ് റിസ്ക് കൂടിയ മേഖലകളിലും കൂടുതൽ ചിന്തിക്കാതെ പണം നിക്ഷേപിക്കുന്ന പ്രവണത നമുക്കിടയിലുണ്ട്. എന്നാൽ ഇന്ത്യയിലെ പല നിക്ഷേപകരും അവഗണിക്കുന്ന സുരക്ഷിതവും സ്ഥിരതയുള്ളതുമായ നിക്ഷേപ മാർഗമാണ് ബോണ്ടുകൾ.
നിങ്ങൾ സർക്കാരിനോ കമ്പനികൾക്കോ വായ്പ നൽകുകയും അതിന് പകരമായി അവർ നിങ്ങൾക്ക് ആദായം നൽകുകയും ചെയ്യുന്ന ഒരു ഫിക്സഡ് ഇൻകം നിക്ഷേപമാണ് ബോണ്ട്. പലപ്പോഴും ഇവ പ്രവചനാതീതവുമായ മികച്ച ആദായമാണ് നിക്ഷേപകർക്ക് നൽകുന്നത്. റിസ്ക് കുറവായതിനാൽ പ്രായം ഇരുപതുകളിലുള്ളവർക്കും സന്തുലിതമായ ഒരു നിക്ഷേപ പോർട്ട്‌ഫോളിയോ കെട്ടിപ്പടുക്കാൻ ഇത് സഹായിക്കും.
സ്ഥിരവും പ്രവചനാതീതവുമായ ആദായം:
ബോണ്ടുകളിലെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ സ്ഥിരതയാണ്. നിങ്ങൾ ഒരു ബോണ്ടിൽ നിക്ഷേപിക്കുമ്പോൾ, എത്ര പലിശ ലഭിക്കുമെന്നും എപ്പോൾ ലഭിക്കുമെന്നും കൃത്യമായി അറിയാൻ സാധിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.
വിപണിയിലെ ചാഞ്ചാട്ടങ്ങൾ കുറവ്:
ആഗോള പ്രശനങ്ങളോ രാഷ്ട്രീയ സംഭവങ്ങളോ ഓഹരി വിപണിയെ പെട്ടെന്ന് ബാധിച്ചേക്കും. എന്നാൽ ബോണ്ടുകളെ ദൈനംദിന വിപണി മാറ്റങ്ങൾ കാര്യമായി ബാധിക്കാറില്ല. പുതിയ നിക്ഷേപകർക്ക് ഓഹരി വിപണിയിലെ സമ്മർദം ഒഴിവാക്കാൻ ബോണ്ടുകൾ മികച്ചൊരു വഴിയാണ്.
മൂലധന സംരക്ഷണം:
നിക്ഷേപിച്ച തുക സുരക്ഷിതമായി തിരിച്ചുകിട്ടുമെന്ന ഉറപ്പ് ബോണ്ട് നിക്ഷേപത്തിലുണ്ട്. നിശ്ചിത കാലയളവിന് ശേഷം ആദായത്തിനൊപ്പം മുതലും തിരികെ ലഭിക്കുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മനഃസമാധാനം:
ഓരോ ദിവസവും വിപണിയിലെ മാറ്റങ്ങൾ നോക്കി പേടിക്കാതെ, സ്വന്തം കരിയറിലും വ്യക്തിപരമായ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബോണ്ട് നിക്ഷേപം സഹായിക്കുന്നു. പണം സ്ഥിരതയോടെ വളരുന്നുവെന്നത് വലിയൊരു ആശ്വാസമാണ്.
വൈവിധ്യവൽക്കരണം:
ഓഹരികളിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ടെങ്കിൽ, അതിനൊപ്പം ബോണ്ടുകൾ കൂടി ചേർക്കുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെ റിസ്ക് കുറയ്ക്കാൻ സഹായിക്കും.
സർക്കാർ ബോണ്ടുകളിലെ പൂജ്യം റിസ്ക്:
ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നാണ് ഇന്ത്യൻ സർക്കാർ ഇറക്കുന്ന ബോണ്ടുകൾ. ഇതിൽ പണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.
ദീർഘകാല സാമ്പത്തിക ശീലങ്ങൾ:
ബോണ്ടുകൾ നിക്ഷേപിക്കുന്നതിലൂടെ ദീർഘകാലത്തേക്ക് ചിന്തിക്കാനും ക്ഷമയോടെ പണം സമ്പാദിക്കാനും ഉള്ള ശീലം വളരുന്നു. ഇത് യുവ നിക്ഷേപകർക്ക് ജീവിതകാലം മുഴുവൻ ഗുണം ചെയ്യും.
ഒരു സ്മാർട്ട് തീരുമാനം ഇപ്പോൾ എടുക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ബോണ്ടുകളെ കുറിച്ചുള്ള ചില സംശയങ്ങളും ഉത്തരങ്ങളും നോക്കാം.
അതെ, ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകൾ കൂടുതൽ സുരക്ഷിതമാണ്. സർക്കാർ ബോണ്ടുകൾ പൂർണമായും സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.
ദൈനംദിന വിപണി മാറ്റങ്ങളെ കാര്യമായി ബാധിക്കാത്ത രീതിയിൽ നിശ്ചിത കാലയളവിൽ പലിശ നൽകുന്നതിനാലാണ് ഇവ സ്ഥിരതയുള്ളതാകുന്നത്.
ബോണ്ടുകൾ വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കുകയും നഷ്ടസാധ്യതയുള്ള സമയങ്ങളിൽ സുരക്ഷ നൽകുകയും ചെയ്യുന്നു.
നിങ്ങൾക്ക് 'TheFixedIncome' പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴിയോ, സർക്കാർ ബോണ്ടുകൾക്കായി 'RBI Retail Direct' വഴിയോ നിക്ഷേപിക്കാവുന്നതാണ്.
ബോണ്ട് നിക്ഷേപങ്ങൾക്കും റിസ്കുകൾ ഉണ്ട്. നിക്ഷേപിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.