സാമ്പത്തിക പ്രതിസന്ധിയിലാണോ? പരിഹരിക്കാനുള്ള സ്മാർട്ട് വഴികളറിയൂ

സാമ്പത്തിക ബുദ്ധിമുട്ട് വരുന്നത് ഇപ്പോഴും വലിയ പ്രശ്നം കൊണ്ടല്ല, മറിച്ച് ചെറിയ ചെറിയ പ്രശ്നങ്ങൾ ഒന്നിച്ച് വരുമ്പോഴാണ്. അതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ എല്ലാം ഒരുമിച്ച് പരിഹരിക്കാൻ ശ്രമിക്കുന്നത് വിനയാകും. അതിനാൽ തന്നെ ഓരോന്നായി പരിഹരിക്കുന്നതാണ് ഏറ്റവും മികച്ച വഴി.

നമ്മുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നിക്ഷേപം, കടം, പ്രതിമാസ ചെലവ് എന്നിവ പരിശോധിക്കുകയും എഴുതി വെക്കുകയും ചെയ്യാം. ഒരു മാസത്തെ ചെലവ് പരിശോധിക്കലാണ് അടുത്ത പടി. വാടക, ലോൺ, പലചരക്ക്, സ്കൂൾ ഫീസ് എന്നീ നിർബന്ധിത ചെലവുകളും ഷോപ്പിങ്, ഹോട്ടൽ, സബ്സ്ക്രിപ്ഷൻ എന്നിവക്കുള്ള ചെലവുകളും വ്യത്യസ്തമായി രേഖപ്പെടുത്തുക. ഇങ്ങനെ കൃത്യമായി രേഖപ്പെടുത്തിയാൽ നമ്മുടെ പണം എങ്ങനെ പോകുന്നുവെന്ന് മനസിലാക്കാൻ സാധിക്കും.

സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാകാൻ ക്രെഡിറ്റ് കാർഡ് കടവും പലിശ കൂടിയ പേഴ്സണൽ ലോണും തീർക്കാൻ മുൻഗണന നൽകേണ്ടതുണ്ട്. പലിശയും തിരിച്ചടക്കേണ്ട ബാക്കി തുകയും കണ്ടെത്തി ഏത് കടമാണ് ആദ്യം തീർക്കേണ്ടതെന്ന് തീരുമാനിക്കുക. മുൻഗണന നൽകിയ കടത്തിലേക്ക് അധിക പണം നൽകുമ്പോൾ മറ്റെല്ലാത്തിനും ആവശ്യമായ പേയ്മെന്റുകൾ തുടരേണ്ടതുണ്ട്. പഴയ കടം അടക്കുമ്പോൾ പുതിയ കടം വാങ്ങാതിരിക്കാനും ശ്രദ്ധിക്കണം.

ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുക എന്നതാണ് അടുത്ത പോംവഴി. അപ്രതീക്ഷിതമായ ചെലവുകൾക്ക് ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കുന്നത് ഇത് നിങ്ങളെ തടയും. ഇതിനായി എല്ലാ മാസവും ചെറിയ തുകകൾ മാറ്റിവെക്കാം. അത്യാവശ്യങ്ങൾക്ക് കൈയിൽ പണമുണ്ടാകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ബാധ്യതകൾ കുറയുമ്പോൾ പതിയെ വീണ്ടും സേവിങ്‌സും നിക്ഷേപവും തുടങ്ങാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മാസാവസാനം ബാക്കി വരുമ്പോൾ നിക്ഷേപിക്കാം എന്ന് കരുതുന്നത് നല്ല പ്രവണതയല്ല. മറിച്ച് ശമ്പളം ലഭിക്കുമ്പോൾ തന്നെ ഒരു തുക മാറ്റിവെച്ച് ബാക്കി ചെലവുകൾക്കായി ഉപയോഗിക്കുക. ചെറിയ സംഖ്യയാണെങ്കിലും തുടങ്ങുക എന്നതാണ് പ്രധാനം.

സാമ്പത്തിക പ്രശ്നം നേരിടുമ്പോൾ നമ്മുടെ സാഹചര്യങ്ങൾക്ക് അനുസൃതമായ ഇൻഷുറസ് പോളിസിയാണോ ഉള്ളതെന്ന് ഉറപ്പാക്കുക എന്നതും പ്രധാനമാണ്. വർഷങ്ങൾക്ക് മുമ്പ് എടുത്ത ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് കവറേജ് ചിലപ്പോൾ മതിയാകണമെന്നില്ല. നിലവിലെ ബുദ്ധിമുട്ടുകൾ അവസാനിച്ചാൽ കൈയുള്ള പണം എന്തുചെയ്യണമെന്നും കൃത്യമായി തീരുമാനിക്കേണ്ടതുണ്ട്. ലക്ഷ്യങ്ങൾ തീരുമാനിച്ച് ഓരോന്നിനും വേണ്ട ഏകദേശ തുകയും സമയപരിധിയും വെക്കുക. സാഹചര്യം മാറുമ്പോൾ പ്ലാൻ മാറ്റുന്നത് നല്ല ശീലമാണ്. എല്ലാം ഒരുമിച്ച് ചെയ്യാതെ പ്രധാനപ്പെട്ടത് മുൻഗണന നൽകുക.

സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിക്കാനും നിക്ഷേപങ്ങൾ ഉണ്ടാക്കുന്നതിനും സമയം വേണമെന്ന് നമ്മൾ തിരിച്ചറിയണം. ഒറ്റ മാസം കൊണ്ട് എല്ലാ ശരിയാകില്ല. എന്നാൽ, നമ്മുടെ സാഹചര്യങ്ങൾ മനസിലാക്കി കുറച്ച് മാസം സ്ഥിരമായി പണം ചെലവഴിക്കുന്നതിൽ ശ്രദ്ധിച്ചാൽ തന്നെ സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റമുണ്ടാകും. 

Tags:    
News Summary - Feel like your finances are out of control? Here are 7 ways to reset them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.