ഓഫറുകൾ കണ്ട് വാങ്ങുന്നത് പതിവാണോ? ചെലവുകൾ അധിക ബാധ്യതയാവാതിരിക്കാൻ ചില വഴികൾ

വിലകൂടിയ ഉൽപ്പന്നങ്ങൾക്ക് ഉത്സവകാലത്ത് ലഭിക്കുന്ന ആകർഷകമായ ഓഫറുകൾ കാരണം നാം സ്മാർട്ട്ഫോണുകൾ, ടെലിവിഷനുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ വാങ്ങാറുണ്ട്. ഇ.എം.ഐയിൽ സാധനങ്ങൾ വാങ്ങുന്നത് എളുപ്പമായി തോന്നുമെങ്കിലും അത് ഭാവി വരുമാനത്തെ ബാധിക്കും. അതിനാൽ തന്നെ ഓഫറുകൾ ലഭിക്കുന്ന സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉത്സവകാല ഇ.എം.ഐകൾ കടബാധ്യത എങ്ങനെ വർധിപ്പിക്കുന്നു?

ഓരോ പുതിയ ഇ.എം.ഐയും ഭാവി വരുമാനത്തിന്റെ ഒരു ഭാഗമാണ് ചെലവഴിക്കുന്നത്. നിലവിലുള്ള കടത്തിലേക്ക് പുതിയൊരു ഇ.എം.ഐ കൂടി വന്നാൽ അവശ്യ ചെലവിനും സമ്പാദ്യത്തിനും പണം കുറയും. അതിനാൽ അപ്രതീക്ഷിത മെഡിക്കൽ ചെലവോ വരുമാന നഷ്ടമോ വന്നാൽ ഈ അധിക ഇ.എം.ഐ ബജറ്റ് താളം തെറ്റിക്കും.

വാങ്ങുന്നതിന് മുമ്പ് ഇ.എം.ഐ താങ്ങാനാവുമോ എന്ന് വിലയിരുത്തുക

ഉത്സവകാലത്ത് ഇ.എം.ഐയിൽ സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത വേണം. വാങ്ങുന്നതിന് മുമ്പ് അവശ്യ ചെലവുകൾ, നിലവിലുള്ള വായ്പ തിരിച്ചടവുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ആസൂത്രിത നിക്ഷേപങ്ങൾ, അടിയന്തര ഫണ്ട് എന്നിവ പരിശോധിക്കേണ്ടതുണ്ട്. അടുത്തതായി വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണത്തിന്റെ ഇ.എം.ഐക്കൊപ്പം പലിശ, ഫീസ്, മൊത്തം തിരിച്ചടവ് എന്നിവ കൂടി നോക്കേണ്ടതും പ്രധാനമാണ്.

ഇ.എം.ഐ, നിക്ഷേപം, ഉത്സവകാല വാങ്ങലുകൾ എന്നിവ എങ്ങനെ ബാലൻസ് ചെയ്യാം

ഉത്സവ ബജറ്റ് നിശ്ചയിച്ച് ഭാവി വരുമാനത്തെയോ അധിക കടമെടുപ്പിനെയോ ആശ്രയിക്കാതെ സമ്മാനങ്ങൾ, യാത്ര, ആഘോഷങ്ങൾ എന്നിവയ്ക്കായി ചെലവ് പരിധി വെക്കുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. പിന്നീട് ഇ.എം.ഐക്ക് പുറമെ പലിശയും ഫീസും ഉൾപ്പെടെ മൊത്തം എത്ര തിരിച്ചടയ്ക്കണം എന്ന് നോക്കണം.

ഇപ്പോഴുള്ള എല്ലാ വായ്പകകൾക്കൊപ്പം പുതിയ ഇ.എം.ഐ കൂടി താങ്ങാൻ കഴിയുമോ എന്ന് പരിശോധികുകയും ചെയ്യുക. കൂടാതെ, അടിയന്തര ഫണ്ടും നിക്ഷേപങ്ങളും മുടക്കാതിരിക്കുക, കുറവ് നികത്താൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക എന്നിവയും ചെയ്യാവുന്നതാണ്. ബജറ്റ് താങ്ങില്ലെങ്കിൽ വാങ്ങൽ മാറ്റിവെക്കണം.

Tags:    
News Summary - Festive spending tips: How to balance loans, expenses, savings and investments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.