എത്​ ബാങ്കിൽ നിക്ഷേപമുള്ളവർക്കും ഇനി എസ്​.ബി.​െഎയുടെ ക്രെഡിറ്റ്​ കാർഡ്​ 

മുംബൈ: 25,000 രൂപ സ്​ഥിര നിക്ഷേപമുള്ളവർക്ക്​ എസ്​.ബി.​െഎ ക്രെഡിറ്റ്​ കാർഡ്​ നൽകാനൊരുങ്ങുന്നു. രാജ്യത്തെ എ​​െതങ്കിലും ഒരു ബാങ്കിൽ ഇത്രയും തുക നിക്ഷേപമുണ്ടെങ്കിൽ എസ്​.ബി.​െഎയുടെ ക്രെഡിറ്റ്​ കാർഡ്​ ലഭിക്കും. നിലവിൽ എസ്​.ബി.​െഎയിൽ സ്​ഥിര നിക്ഷേപമുള്ളവർക്ക്​ മാത്രമാണ്​ ബാങ്ക്​ ക്രെഡിറ്റ്​ കാർഡുകൾ നൽകുന്നത്​. എന്നാൽ ഇനി മുതൽ എത്​ ബാങ്കിൽ സ്​ഥിര നിക്ഷേപമുള്ളവർക്കും കാർഡുകൾ നൽകാനാണ്​ പദ്ധതിയെന്ന്​ എസ്​.ബി.​െഎ കാർഡ്​ വിഭാഗം തലവൻ വിജയ്​ ജാസുജ പറഞ്ഞു. 

രാജ്യത്തെ മികച്ച നൂറ്​ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക്​ വരുമാനം സംബന്ധിച്ച്​ രേഖകളില്ലാതെ ക്രെഡിറ്റ്​ കാർഡ്​ നൽകാനും എസ്​.ബി.​െഎ​ പദ്ധതിയിട്ടിട്ടുണ്ട്​. വിദ്യാർഥികൾക്കുള്ള പദ്ധതി ഉടനെ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊടപ്പം 5 ലക്ഷത്തോളം സ്വയ്​പ്പിങ്​ മിഷ്യനുകൾ പുതുതായി സ്​ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യ ബാങ്കുകൾ കൂടുതൽ സ്വയ്​പ്പിങ്​ മിഷ്യനുകൾ സ്​ഥാപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ്​ എസ്​.ബി.​െഎ കൂടുതൽ മിഷ്യനുകൾ സ്​ഥാപിക്കുന്നത്​. ക്യൂ ആർ കോഡ്​ ഉപയോഗിച്ച്​ ഇടപാടുകൾ നടത്തുന്നതിനായി പുതിയ ആപ്ളിക്കേഷനും എസ്​.ബി.​െഎ പുറത്തിറക്കുന്നുണ്ട്​.
 

Tags:    
News Summary - SBI arm to offer credit cards against Rs 25,000 fixed deposit of any bank Read more at: http://economictimes.indiatimes.com/articleshow/56097139.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.