പി.എഫ്​ നിക്ഷേപങ്ങൾ പിൻവലിക്കാൻ ഇനി ഒറ്റ ഫോം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡൻറ്​ ഫണ്ട്​ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന്​ ഇനി എകീകൃത ഫോം. പി.എഫ്​ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ച്​ കൊണ്ടുള്ള കേ​ന്ദ്രസർക്കാരി​െൻറ ഉത്തരവിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയിരിക്കുന്നത്​. ഫോം നമ്പർ 19, 10 സി, 31, 19(യു.എ.എൻ), 10 സി(യു.എ.എൻ), 31(യു.എ.എൻ) എന്നിവക്ക്​ പകരമാണ്​ സമഗ്രമായ ഒറ്റ അപേക്ഷ ഫോം കൊണ്ട്​ വരുന്നത്​.

ആധാർ കാർഡ്​ നമ്പർ രേഖപ്പെടുത്തിയ അപേക്ഷയാണെങ്കിൽ തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. ആധാർ കാർഡ് നമ്പർ​ നൽകാത്ത അപേക്ഷകളാണെങ്കിൽ തൊഴിലുടമ സാക്ഷ്യപ്പെടുത്തണം​. വീടു വെക്കൽ, സ്​ഥലം വാങ്ങൽ, വിവാഹം പോലുള്ള ആവശ്യങ്ങൾക്ക്​ പണം ഭാഗികമായി  പിൻവലിക്കു​​​േമ്പാഴും പ്രത്യേക സാക്ഷ്യപത്രം സമർപ്പിക്കേണ്ട ആവശ്യമില്ല. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും ഒഴിവാക്കി.

വിവാഹത്തിനും വിദ്യാർഥികളുടെ പഠനാവശ്യത്തിനും പണം പിൻവലിക്കു​േമ്പാൾ വിവാഹ ക്ഷണക്കത്തോ മറ്റ്​ രേഖകളോ ആവശ്യമില്ല. അസാധാരണ സന്ദർഭങ്ങളിൽ പണം പിൻവലിക്കു​േമ്പാഴും രേഖകൾ ആവശ്യമില്ലെന്നാണ്​ പുതിയ ഉത്തരവിൽ പറയുന്നത്​.

 

Tags:    
News Summary - Now, fill one form for all EPFO withdrawals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.