ഇ.പി.എഫ് പെൻഷൻ: വി​ജ്​​ഞാ​പ​ന​ത്തി​െൻറ നേ​ട്ടം ഏ​റെ​യും കേ​ര​ള​ത്തി​ന്​


  ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി  ഉയർന്ന പെൻഷൻ ലഭ്യമാക്കുന്നതു സംബന്ധിച്ച  ഇ.പി.എഫ് വിജ്ഞാപനം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക കേരളത്തിന്. ഉയർന്ന പെൻഷന് അർഹരാകുന്നവരിൽ 70 ശതമാനം പേരും  കേരളത്തിലുള്ളവരാണെന്ന് കേന്ദ്ര പ്രോവിഡൻറ് ഫണ്ട് കമീഷണർ വി.പി. ജോയ്  പറഞ്ഞു. യു.പിയുടെ അഞ്ചിലൊന്ന് ജനസംഖ്യ മാത്രമാണ് കേരളത്തിലെങ്കിലും യു.പിയെക്കാളേറെ ഇ.പി.എഫ് അംഗങ്ങളുള്ളത് കേരളത്തിലാണ്. ഇ.പി.എഫ് അംഗങ്ങളെ സംബന്ധിച്ച് ചരിത്രപ്രധാനമായ നേട്ടമാണ് പുതിയ വിജ്ഞാപനം. തുച്ഛമായ തുക പെൻഷൻ ലഭിച്ചിരുന്ന സ്ഥാനത്ത് താരതമ്യേന മെച്ചപ്പെട്ട പെൻഷൻ കിട്ടാനുള്ള തടസ്സമാണ് നീങ്ങിയത്. ഉയർന്ന പെൻഷന് അർഹതയുള്ളവർക്ക് ബന്ധപ്പെട്ട ഒാപ്ഷൻ നൽകാൻ ഉടൻ പി.എഫ് മേഖല ഒാഫിസുകളെ സമീപിക്കാം. വെള്ളക്കടലാസിൽ അപേക്ഷ നൽകിയാൽ മതി.   
 

എന്തുകൊണ്ട് പുതിയ വിജ്ഞാപനം 

നിയമപ്രകാരമുള്ള ശമ്പള പരിധി (2014 െസപ്റ്റംബർ വരെ 6,500,  2014നു ശേഷം 15,000)  കണക്കാക്കിയാണ് പി.എഫ് പെൻഷൻ കണക്കാക്കിയിരുന്നത്.  നിയമപ്രകാരമുള്ള പരിധിയിൽ കൂടുതൽ ശമ്പളമുള്ളവരിൽ ഒരു വിഭാഗം  അതിെൻറ തോത് അനുസരിച്ച് ഇ.പി.എഫ് പെൻഷൻ പദ്ധതിയിലേക്ക് വിഹിതം അടച്ചവരാണ്. ഇവർക്ക്  കൂടുതൽ  തുക അടച്ചതിന് ആനുപാതികമായ ഉയർന്ന പെൻഷന് അർഹതയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവരിൽ ചിലർ  കോടതിയെ സമീപിച്ചു. ഹരജിക്കാർക്ക് അനുകൂലമായി  2014 ഒക്ടോബർ 17ന് കേരള ഹൈകോടതി വിധി പറഞ്ഞു. 
അത് 2016 ജുലൈ 12ന് സുപ്രീംകോടതി  ശരിവെച്ചു.  അവസാനം വാങ്ങിയ ശമ്പളത്തിെൻറ തോത് അനുസരിച്ച്  പി.എഫ് പെൻഷൻ നൽകണമെന്നായിരുന്നു വിധി.  പ്രസ്തുത വിധി നടപ്പാക്കാനുള്ളതാണ് അഡീഷനൽ പി.എഫ് കമീഷണറുടെ പുതിയ വിജ്ഞാപനം. 
 

ഗുണം ആർക്ക്?

തൊഴിലാളി ശമ്പളത്തിെൻറ 12 ശതമാനവും തൊഴിലുടമ 12  ശതമാനവുമാണ് ഇ.പി.എഫിലേക്ക് അടക്കേണ്ടത്. ഇതു രണ്ടുതരത്തിൽ കണക്കാക്കാറുണ്ട്.   യഥാർഥ ശമ്പളത്തിെൻറ അതായത്,  അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ  വിഹിതം കണക്കാക്കി അടക്കുന്നവരാണ് ചിലർ.  പൊതുമേഖല സ്ഥാപനങ്ങളും പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളും അതാണ് ചെയ്യുന്നത്. നിയമപ്രകാരമുള്ള ശമ്പള പരിധിയുടെ (2014 െസപ്റ്റംബർ വരെ 6500,  2014നു ശേഷം 15,000) വിഹിതം മാത്രം കണക്കാക്കി അടക്കുന്നവരുമുണ്ട്.  ചെറുകിട, ഇടത്തണം സ്വകാര്യ സ്ഥാപനങ്ങളാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിൽ ആദ്യത്തെ വിഭാഗം അതായത്, യഥാർഥ ശമ്പളത്തിന് അനുസരിച്ച് ഉയർന്ന വിഹിതം അടച്ചവർക്കാണ് ഉയർന്ന പെൻഷന് അർഹതയുള്ളത്.  6,500 അല്ലെങ്കിൽ 15,000 മാത്രം ശമ്പളം കണക്കാക്കി അതിെൻറ വിഹിതം മാത്രം അടച്ചവർക്ക് അതിന് അനുസരിച്ചുള്ള പെൻഷനാണ് ലഭിക്കുക. 
 

ഉയർന്ന പെൻഷനുള്ള ഒാപ്ഷൻ എങ്ങനെ?

യഥാർഥ ശമ്പളത്തിെൻറ തോത് അനുസരിച്ച്  ഇ.പി.എഫിലേക്ക് പണം അടച്ചവർ പലരും അതിൽനിന്ന്  8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റിയിട്ടില്ല. നിയമപ്രകാരമുള്ള ശമ്പള പരിധിയുടെ  (2014 െസപ്റ്റംബർ വരെ 6,500,  2014നു ശേഷം 15,000)  8.33 ശതമാനം മാത്രമാണ് ഇവർ പെൻഷൻ ഫണ്ടിലേക്ക് അടച്ചിട്ടുണ്ടാവുക.  ഇവർക്ക് ഉയർന്ന പെൻഷൻ ലഭിക്കണമെങ്കിൽ യഥാർഥ ശമ്പളത്തിെൻറ 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റേണ്ടതുണ്ട്.  അത് ചെയ്യാനുള്ള സമയപരിധി 2005 വരെയായിരുന്നു.  പുതിയ വിജ്ഞാപനത്തിൽ അത് നീക്കി. ഇതനുസരിച്ച് യഥാർഥ ശമ്പളത്തിെൻറ 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റാൻ എപ്പോൾ വേണമെങ്കിലും ഒാപ്ഷൻ നൽകാം. തൊഴിലാളിയും ഉടമയും സംയുക്തമായാണ് സമ്മതപത്രം നൽകേണ്ടത്. സമ്മതം അറിയിക്കുന്നവർ പെൻഷൻ ഫണ്ടിലേക്ക് നൽകേണ്ട ബാക്കി തുക കണക്കാക്കി ഒാേരാരുത്തരുടെ പി.എഫ് അക്കൗണ്ടിൽ ഇപ്പോഴുള്ള തുകയിൽ പിടിച്ച് പെൻഷൻ ഫണ്ടിലേക്ക് മാറ്റും.  യഥാർഥ ശമ്പളത്തിെൻറ തോതിലാണോ, അതോ നിയമപ്രകാരമുള്ള പരിധിയുടെ തോതിലാണോ പെൻഷൻ ഫണ്ടിലേക്ക് തുക നീക്കിവെച്ചിട്ടുള്ളതെന്ന്   ഇ.പി.എഫ് മേഖല ഒാഫിസുകളിൽനിന്നോ ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നോ അറിയാം.  
വിരമിച്ചവരെ എങ്ങനെ ബാധിക്കും?

ഒാപ്ഷൻ നൽകാനുള്ള സമയപരിധി നീക്കിയത് വിരമിച്ചവർക്കും പ്രയോജനപ്പെടും.  വിരമിച്ചവർ സ്വാഭാവികമായും പി.എഫ് തുക പിൻവലിച്ചിട്ടുണ്ടാകും.  പിൻവലിച്ച തുകയിൽനിന്ന്  യഥാർഥ ശമ്പളത്തിെൻറ 8.33 ശതമാനവും നിയമപ്രകാരമുള്ള ശമ്പള പരിധിയുടെ  (2014 െസപ്റ്റംബർ വരെ 6,500,  2014നു ശേഷം 15,000)  8.33 ശതമാനവും തമ്മിലുള്ള അന്തരം പലിശ സഹിതം തിരിച്ചടച്ചാൽ മതി.  ഇങ്ങനെ തിരിച്ചടക്കുന്നവർക്ക് അവസാനത്തെ യഥാർഥ ശമ്പളം കണക്കാക്കിയുള്ള ഉയർന്ന പെൻഷൻ ലഭിക്കും. ഇതുവരെ  6,500 അല്ലെങ്കിൽ15,000 എന്ന തോതിൽ ശമ്പളം കണക്കാക്കി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ പെൻഷൻ തുകയിൽ നല്ല മാറ്റമാണുണ്ടാവുക.  ഇതിനായി പി.എഫ് മേഖല ഒാഫിസുകളെ സമീപിക്കാം. 
വിരമിച്ചവരുടെ കാര്യത്തിൽ തൊഴിലുടമയുടെ സമ്മതപത്രം
തൊഴിലുടമയുടെ സമ്മതപത്രം  എന്നത് തൊഴിലാളിയെ തിരിച്ചറിയാനുള്ള ഉപാധി മാത്രമാണ്. അത് അത്ര നിർബന്ധമുള്ള കാര്യമല്ല. സമ്മതപത്രം കിട്ടാൻ പ്രയാസം നേരിടുന്ന ഘട്ടമുണ്ടായാൽ അത് ഇളവ് ചെയ്യും. 
പുതിയ വിജ്ഞാപനത്തിനു ശേഷമുള്ള പെൻഷൻതുക കണക്കാക്കുന്നത് 

പെൻഷൻ പദ്ധതി നിലവിൽവന്ന 1995ന് ശേഷമുള്ള സേവന വർഷം മാത്രമേ പെൻഷന് കണക്കാക്കൂ. 2014ന് മുമ്പ് വിരമിച്ചവർക്ക്  അവസാനത്തെ 12 മാസത്തെ ശമ്പള ശരാശരി  സേവനം ചെയ്ത വർഷങ്ങളുടെ എണ്ണംകൊണ്ട് ഗുണിച്ച്  70 കൊണ്ട് ഹരിക്കുേമ്പാൾ കിട്ടുന്ന തുകയാകും പെൻഷൻ ലഭിക്കുക.  
2014 െസപ്റ്റംബർ ഒന്നിനു ശേഷം വിരമിച്ചവർക്ക്  അവസാനത്തെ 60 മാസത്തെ ശമ്പള ശരാശരി  സേവനം ചെയ്ത വർഷങ്ങളുടെ എണ്ണംകൊണ്ട് ഗുണിച്ച്  70 കൊണ്ട് ഹരിക്കുേമ്പാൾ കിട്ടുന്ന തുകയാകും പെൻഷൻ ലഭിക്കുക.  12 മാസത്തെ ശരാശരിക്ക് പകരം 60 മാസത്തെ ശരാശരി കണക്കാക്കുന്നത് വലിയ നഷ്ടമാണ് തൊഴിലാളികൾക്ക് ഉണ്ടാക്കുന്നത്. 2014ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരമാണിത്. ഉയർന്ന പെൻഷന് അർഹതയുള്ള ഒരാൾക്ക് ഇപ്പോഴത്തെ നിലയനുസരിച്ച് അവസാന 60 മാസത്തെ ശമ്പളത്തിെൻറ (അടിസ്ഥാന ശമ്പളം+ക്ഷാമ ബത്ത)   ശരാശരി  20,000 രൂപയുണ്ടെങ്കിൽ 25 വർഷത്തെ സർവിസുള്ളയാൾക്ക് ചുരുങ്ങിയത് 7,142 രൂപ പെൻഷൻ ലഭിക്കും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.