ഉപയോഗം കൂടി ഇ–വാലറ്റുകൾ സു​രക്ഷ  വർധിപ്പിക്കുന്നു

മുംബൈ: നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ഇ–വാലറ്റ്​ പ്ലാറ്റ്​ഫോമുകൾ സുരക്ഷ സംവിധാനം വർധിപ്പിക്കുന്നു. വൻതോതിൽ ഉപയോഗം നടക്കുന്നതാണ്​ ഇത്തരമൊരു തീരുമാനം എടുക്കാൻ കമ്പനികളെ പ്രേരിപ്പിച്ചിരിക്കുന്നത്​.

ഇതി​െൻറ ഭാഗമായി മൊബിവാക്​ പുതിയ എം-പിൻ സംവിധാനം അവതരിപ്പിച്ചു. മൊബൈൽ ഫോൺ നഷ്​ടപ്പെട്ടാലും മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച്​ ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ്​ സംവിധാനം. പുതിയ നമ്പറിൽ ലഭ്യമാവുന്ന ഒ.ടി.പി പാസ്​വേർഡ്​ വഴി പഴയ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകൾ ബ്ലോക്ക്​ ചെയ്യാനും സാധിക്കും. തങ്ങളുടെ ആപ്പിൽ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായി മൊബിവാക്​ ഡയറക്​ടർ രോഹൻ പറഞ്ഞു. ഇത്​ ആപ്പ്​ളിക്കേഷ​െൻറ ദുരുപയോഗം തടയുമെന്നാണ്​​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഫോൺ നഷ്​ടപ്പെട്ടാൽ ഇടപാടുകൾ പാസ്​വേർഡ്​ ഉപയോഗിച്ച്​ നിയന്ത്രിക്കാനുളള സംവിധാനം പേടിഎമ്മും അവതരിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ്​ പ്ലാറ്റ്​ഫോമിൽ മാത്രമാണ്​ പുതിയ സംവിധാനം പേടിഎമ്മും അവതരിപ്പിച്ചിരിക്കുന്നത്​. വൈകാതെ തന്നെ ​െഎ.ഒ.എസിലും അപ്​ഡേറ്റ്​ ചെയ്​ത വേർഷൻ അവതരിപ്പിക്കും.

Tags:    
News Summary - To cash in on 'less-cash', e-wallets enhance security features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.