പി.എഫ്​ അക്കൗണ്ട്​ മാർച്ച്​ 31നകം ആധാറുമായി ബന്ധിപ്പിക്കണം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഇ.പി.എഫ്​ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച്​ 31 വരെ നീട്ടി. മുമ്പ്​ ഫെബ്രുവരി 28നകം വിവരങ്ങൾ സമർപ്പിക്കാനാണ്​ നിർദ്ദേശിച്ചിരുന്നത്​. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്​ തീയതി നീട്ടി നൽകിയതെന്ന്​ പ്രോവിഡൻറ്​ ഫണ്ട്​ കമീഷണർ വി.പി ജോയ്​ പറഞ്ഞു. സമയ പരിധി അവസാനിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
 50 ലക്ഷത്തോളം പെൻഷൻകാരും നാല്​ കോടി അംഗങ്ങളുമാണ്​ ഇ.പി.എഫ്​ പദ്ധതിക്ക്​ കീഴിലുള്ളത്​. ഇതുമായി ബന്ധപ്പെട്ട്​ രാജ്യത്തെ 120 പി.എഫ്​ ഒാഫീസുകൾ  വിപുലമായ പ്രചാരണം നടത്തും. ജീവനക്കാരുടെ പി.എഫ്​ നമ്പറുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ തൊഴിലുടമൾക്ക്​ നിർദേശം നൽകും. പെൻഷൻകാർ ഡിജിറ്റൽ ലൈഫ്​ സർട്ടിഫിക്കറ്റ്​ സമർപ്പിക്കേണ്ട അവസാന തീയതിയും മാർച്ച്​ 31 ആണ്​.

Tags:    
News Summary - adhar card for epf account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.