Posted On
date_range Updated On
date_range എസ്.ബി.ടി ശാഖകള്‍ വഴി സ്വര്‍ണബോണ്ട്
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ എല്ലാ ശാഖകളിലും 2016-17 സീരീസ് -1 സോവറിന്‍ സ്വര്‍ണ ബോണ്ട് അപേക്ഷ സ്വീകരിക്കുന്നു. സ്വര്‍ണനിക്ഷേപത്തിനും പകരമായുള്ള മാര്‍ഗമാണ് സ്വര്‍ണ ബോണ്ടുകള്‍. തിങ്കളാഴ്ച മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. ഏറ്റവുംകുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണത്തിന് തത്തുല്യമായ ഇന്ത്യന്‍ രൂപയും പരമാവധി 500 ഗ്രാം സ്വര്‍ണത്തിനുമായിരിക്കും. പ്രാഥമികനിക്ഷേപമൂല്യത്തിന്മേല്‍ 2.75 ശതമാനം ആണ് വാര്‍ഷിക പലിശനിരക്ക്. എട്ട് വര്‍ഷക്കാലാവധിയുള്ള ബോണ്ടിന് അഞ്ചാംവര്‍ഷം മുതല്‍ മുക്തമാക്കല്‍ അനുവദനീയമാണ്. രാജ്യത്തെ തദ്ദേശീയരായ വ്യക്തികള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ജീവകാരുണ്യ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് ബോണ്ടുകള്‍ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.