ഇ.പി.എഫ്.ഒ പെന്‍ഷന് ഇനി തൊഴിലുടമ  സാക്ഷ്യപ്പെടുത്തേണ്ട

ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇ.പി.എഫ്.ഒ) ഉപഭോക്താക്കള്‍ വിരമിക്കുമ്പോള്‍ പെന്‍ഷന് അപേക്ഷിക്കാന്‍ തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തല്‍ വേണ്ട. യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ഫോറമായ 10 ഡി വഴി തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തലില്ലാതെ അപേക്ഷിക്കാം. നിലവില്‍, പെന്‍ഷന്‍ അപേക്ഷയില്‍ തൊഴിലുടമയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയാലേ വിരമിക്കല്‍ ആനുകൂല്യം ലഭിക്കൂ. 10 ഡി പുറത്തിറക്കിയതായി ഇ.പി.എഫ്.ഒ വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി സമന്വയിപ്പിക്കുകയും തൊഴിലുടമ പരിശോധിച്ചുറപ്പിക്കുകയും ചെയ്തവര്‍ക്ക് മാത്രമേ ഈ ഫോറം ഉപയോഗപ്പെടുത്താനാകൂ. ഫോറം നേരിട്ട് ഇ.പി.എഫ്.ഒ ഓഫിസിലേക്ക് സമര്‍പ്പിക്കുകയുമാകാം. ഇതുവരെ ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് 7.34 കോടി യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പറുകളാണ് അനുവദിച്ചിട്ടുള്ളത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.