ആദായനികുതി റിട്ടേണ്‍ ഇ-ഫയലിങ് തുടക്കം

ന്യൂഡല്‍ഹി: 2016-17 വര്‍ഷത്തേക്ക് രണ്ട് വിഭാഗങ്ങളില്‍ ആദായനികുതി റിട്ടേണ്‍ ഇ-ഫയലിങ് ആരംഭിച്ചു. ശമ്പളം, പലിശ തുടങ്ങിയ വരുമാനമാര്‍ഗമുള്ളവര്‍ക്കായി ഐ.ടി.ആര്‍-1 (സഹജ്) വ്യാപാര, വ്യവസായ മേഖലയില്‍നിന്ന് വരുമാനമുള്ള വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കുള്ള ഐ.ടി.ആര്‍ 4 എസ് (സുഖം) എന്നീ വിഭാഗങ്ങളില്‍ ഇ -ഫയലിങ്ങിനുള്ള സൗകര്യമാണ് തുടങ്ങിയത്. മറ്റു വിഭാഗങ്ങള്‍ക്കുള്ള ഇ- ഫയലിങ് ഉടന്‍ പ്രവര്‍ത്തന ക്ഷമമാകും.  http://incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ ഇവ ലഭ്യമാകും. വരുമാനനികുതി കണക്കുകൂട്ടാനുള്ള സൗകര്യവും ഇതോടൊപ്പമുണ്ട്. നികുതിയടക്കേണ്ടവര്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതോടെ അതത് വര്‍ഷത്തേക്ക് നല്‍കേണ്ട ആദായനികുതി കണക്കുകൂട്ടാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇത്.
കഴിഞ്ഞവര്‍ഷം വരുമാനനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഫോറങ്ങള്‍ തയാറാക്കുന്നതില്‍ വന്ന താമസം മൂലം ജൂലൈ ഒന്നു മുതല്‍ മാത്രമാണ് ഇ-ഫയലിങ് ആരംഭിക്കാനായത്. ബാങ്ക് ഇടപാടുകളെ സംബന്ധിച്ചും വിദേശയാത്രകളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള 14 പേജുള്ള ഫോറമാണ് ആദ്യം തയാറാക്കിയതെങ്കിലും പിന്നീടത് മൂന്നു പേജാക്കി ചുരുക്കിയിരുന്നു. ഇത്തവണ ജൂലൈ 31 വരെയാണ് ഇ-ഫയലിങ്ങിനുള്ള കാലാവധി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.