ഓണ്‍ലൈന്‍ പി.എഫ് പിന്‍വലിക്കല്‍ പദ്ധതി ഇ.പി.എഫ്.ഒ പുന:പരിശോധിക്കുന്നു

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ച പി.എഫ്, ബാങ്ക് അക്കൗണ്ടുകളുള്ള അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പി.എഫില്‍നിന്ന് പണം പിന്‍വലിക്കാനായി തുടങ്ങാനിരുന്ന പദ്ധതി എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) പുന$പരിശോധിക്കുന്നു. എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കാനാവില്ളെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്‍െറ പശ്ചാത്തലത്തിലാണ് പുനരാലോചന. ഇക്കാര്യത്തില്‍ നിയമവശം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് സെന്‍ട്രല്‍ പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ കെ.കെ. ജലാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിലവില്‍ പി.എഫ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കേണ്ടവര്‍ അതിന് നേരിട്ട് അപേക്ഷ നല്‍കുകയാണ് ചെയ്യുന്നത്. തൊഴില്‍ദാതാവിന്‍െറ ഇടപെടലില്ലാതെ നേരിട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ നല്‍കി പണം പിന്‍വലിക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി ആധാര്‍ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിന്‍െറ ഒരു റദ്ദാക്കിയ ചെക്ക് ഹാജരാക്കിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളുള്ളവര്‍ക്ക് പണം പിന്‍വലിക്കല്‍, ബാക്കി അന്വേഷണം തുടങ്ങിയവക്ക് എ.ടി.എം വഴി സൗകര്യമൊരുക്കാനും ഇ.പി.എഫ്.ഒ ആലോചിച്ചിരുന്നു. സുപ്രീംകോടതി ആധാറിന്‍െറ കാര്യത്തില്‍ പ്രസ്താവിച്ച വിധി പഠിച്ചശേഷമേ ഇക്കാര്യത്തില്‍ ഇനി നടപടിയുണ്ടാവൂ എന്നും ഉന്നത ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.