നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മ​ഹ്ബൂ​ല ഔ​ട്ട്​​ലെ​റ്റ് ത​ലാ​ൽ ഉ​ബൈ​ദ് ഷാ​ലൂം മു​ഹ​മ്മ​ദ് അ​ൽ ഷ​മ്മ​രി, നെ​സ്റ്റോ കു​വൈ​ത്ത് ഡ​യ​റ​ക്ട​റാ​യ ക​രീം വി, ​ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ​മാ​രാ​യ നം​സീ​ർ വി.​കെ, ഷ​ഹാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് കുവൈത്തിൽ പുതിയ ഔട്ട്ലെറ്റ് തുറന്നു

കുവൈത്ത് സിറ്റി: മുൻനിര റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്‍റെ പുതിയ ഔട്ട്ലെറ്റ് കുവൈത്തിലെ മഹ്ബൂ ല ബ്ലോക്ക്-1ൽ പ്രവർത്തനം ആരംഭിച്ചു. സ്ട്രീറ്റ് 114ൽ മറിയം മസ്ജിദിനടുത്താണ് പുതിയ ഔട്ട്ലെറ്റ്. കുവൈത്തിലെ പതിനാലാമത്തെയും ജി.സി.സിയിലെ 108ാമത്തെയും ശാഖയാണിത്. തലാൽ ഉബൈദ് ഷാലൂം മുഹമ്മദ് അൽ ഷമ്മരി, നെസ്റ്റോ കുവൈത്ത് ഡയറക്ടറായ കരീം വി, ഓപറേഷൻ മാനേജർമാരായ നംസീർ വി.കെ, ഷഹാസ് മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

മികച്ച രീതിയിൽ സജ്ജീകരിച്ച ഷോപ്പിങ് ഏരിയ പുതിയ ഔട്ട്ലെറ്റിന്റെ പ്രത്യേകതയാണ്. അവശ്യസാധനങ്ങൾ, ഫ്രഷ്-ഫ്രോസൺ ഫുഡ്, മത്സ്യം, മാംസ്യം, പഴവർഗങ്ങൾ, പച്ചക്കറികൾ, പലവ്യഞ്ജനം, വീട്ടുസാധനങ്ങള്‍ എന്നിവയെല്ലാം മികച്ച രീതിയിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി സാധനങ്ങൾ പരിശോധിക്കാനും തിരഞ്ഞെടുക്കാനും ഇത് സഹായിക്കും. മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതായിരിക്കും ഔട്ട്ലെറ്റ് സന്ദർശനമെന്നും നെസ്റ്റോ ഗ്രൂപ് മാനേജ്‌മെന്റ് അറിയിച്ചു.

മിതമായ വില, സൗകര്യപ്രദം, മികവുറ്റ സേവനം എന്നിവ ഉറപ്പുവരുത്തുന്ന കാര്യത്തിൽ നെസ്റ്റോ ഗ്രൂപ് എപ്പോഴും ശ്രദ്ധാലുക്കളാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഉദ്ഘാടനം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങൾക്ക് ആകർഷക ഓഫറും ഒരുക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഉൽപന്നങ്ങള്‍ക്ക് പുതിയ ഓഫറുകൾ പ്രഖ്യാപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Tags:    
News Summary - Nesto Hypermarket has opened a new outlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.