മൈജിയുടെ മലപ്പുറത്തെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ വളാഞ്ചേരിയില്‍

വളാഞ്ചേരി (മലപ്പുറം): കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ മലപ്പുറത്തെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ വളാഞ്ചേരിയില്‍ ആഗസ്റ്റ് 19ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം മൂന്ന് നിലകളിലായി ഫ്യൂച്ചര്‍ സ്റ്റോര്‍ എന്ന മേല്‍ക്കൂരക്ക്​ കീഴെ ഒരുമിക്കുകയാണ്. ഒപ്പം വിശാലമായ പാര്‍ക്കിങ്​ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം പ്രമാണിച്ച് വമ്പിച്ച ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും മറ്റെങ്ങുമില്ലാത്ത വിലക്കുറവില്‍ സ്വന്തമാക്കാം.

ഈ ഓണത്തിന് ബജറ്റിനിണങ്ങുന്ന ഗാഡ്ജറ്റുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ മൈജി അവതരിപ്പിക്കുന്ന 'പൊന്നോണം പോക്കറ്റിലാക്കാം' ഓഫറും മൈജി ഫ്യൂച്ചറിന്‍റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. 101 പവന്‍ സ്വര്‍ണവും 75 ലക്ഷം രൂപയുടെ മറ്റ് സമ്മാനങ്ങളും ഈ ഓണത്തിന് കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഒപ്പം ഓണം സ്പെഷ്യല്‍ എക്സ്ചേഞ്ച് ഓഫര്‍, തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് പലിശ രഹിത വായ്പയില്‍ അതിവേഗ ലോണ്‍ സൗകര്യം, വിവിധ ബ്രാന്‍ഡുകളുടെ മറ്റനവധി ഓണം ഓഫറുകള്‍ എന്നിവയും, കൂടാതെ ഉദ്ഘാടന ദിനത്തിൽ ആകർഷകമായ പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചര്‍ സ്റ്റോറില്‍ മൊബൈല്‍ ഫോൺ, ലാപ്ടോപ്, ഡെസ്‌ക്ടോപ്​, ടാബ്​ലറ്റ്​, ടി.വി, എ.സി, ഡിജിറ്റല്‍ ആക്​സസറീസ്, സ്മാര്‍ട്ട് വാച്ച്​, ഹോം തിയറ്റർ, ലൈവ് എക്സ്പീരിയന്‍സ് ഏരിയ, പ്രിന്‍റർ, പ്രൊജക്റ്റർ, സ്മാര്‍ട്ട് ഓട്ടോമേഷന്‍ & സി.സി.ടി.വി, പ്ലേ സ്റ്റേഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങി ഗൃഹോപകരണങ്ങളും അടുക്കളയിലേക്കാവശ്യമായ സ്മോള്‍ അപ്ലയന്‍സുകളും ക്രോക്കറിയുമെല്ലാം ഫ്യൂച്ചര്‍ സ്റ്റോറില്‍ ലഭിക്കുന്നു.

ഒപ്പം മൈജി കെയര്‍ സര്‍വീസ് സെന്‍ററിലൂടെ വിദഗ്​ധരായ ടെക്​നീഷ്യൻസിന്‍റെ നേതൃത്വത്തില്‍ ഉൽപന്നങ്ങള്‍ക്ക് ഏറ്റവും മികച്ച സര്‍വീസും ഡേറ്റ സുരക്ഷയും ഉറപ്പാക്കുന്നു. മൈജി ഫ്യൂച്ചറില്‍ നിന്ന് പര്‍ച്ചേസുകള്‍ക്കൊപ്പം വിവിധ ഫിനാന്‍സ് ഓഫറുകൾക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

മൈജിയുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകളുടെ എക്സ്റ്റന്‍ഡഡ് വാറണ്ടി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചറിലും ലഭ്യമാണ്. മൈജി ഫ്യൂച്ചര്‍ സ്റ്റോറിലൂടെ മലപ്പുറം ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിങ്​ അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. വളാഞ്ചേരിയുടെ ഭാവി തന്നെ തിരുത്തി എഴുതുന്ന മൈജി സ്റ്റോര്‍ പുതിയ മാറ്റങ്ങളിലേക്കും ഫ്യൂച്ചര്‍ ഷോപ്പിങിലേക്കുമുള്ള ചുവടുവെപ്പാണ്​.

മൊബൈൽ നമ്പർ: 9746009988

Tags:    
News Summary - MyG's first future store in Malappuram at Valancherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.