കൂപ്പുകുത്തി എണ്ണ വില; അമേരിക്കന്‍ വിപണിയില്‍ ബാരല്‍ വില പൂജ്യത്തിലും താഴെ

ന്യൂയോർക്ക്: കോവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ ക്രൂഡോയിൽ വില സർവകാല തകർച ്ചയിൽ. യു.എസ് വിപണിയിൽ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴ്ന്നു.

-37.63 ഡോളറിലേക്കാണ് യു.എസ് വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞത്. വിപണിയില്‍ വില്‍ക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം കോവിഡ് ഭീതിയില്‍ അടച്ചിട്ടതോടെയാണ് ആവശ്യക്കാര്‍ തീരെ കുറഞ്ഞതും വില റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തിയതും.

ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് വില പൂജ്യത്തിലും താഴേക്ക് പോവാൻ കാരണമായത്.

ചരിത്രത്തിൽ ആദ്യമായാണ്​ ക്രൂഡ്​ ഒായിൽ വില ഇത്രയും താഴുന്നത്​. 2008ൽ റെക്കോർഡ്​ തുകയായ 148 ഡോളറിലേക്ക്​ ക്രൂഡ്​ ഒായിൽ വില ഉയർന്നിരുന്നു. കോവിഡിന്‍റെ സാഹചര്യത്തിൽ ക്രൂഡ്​ ഒായിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ്​ ഏജൻസിയായ ഗോൾമാൻ സാച്ചസ്​​ പ്രവചിച്ചിരുന്നു. എന്നാൽ, പ്രവചിച്ചതിനെക്കാൾ കനത്ത ഇടിവാണ് എണ്ണവിലയിലുണ്ടായത്.

Tags:    
News Summary - US Crude Oil Collapses -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT