കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ കൂടി 12,715 രൂപയും പവന് 520 രൂപ കൂടി 1,01,720 രൂപയുമായി. 18 കാരറ്റിന് 50 രൂപ കൂടി 10555 രൂപയായി.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 13.47 ഡോളർ വർധിച്ച് 4,465.7 ഡോളറായി. 0.30 ശതമാനമാണ് വർധന.
സംസ്ഥാനത്ത് ഇന്നലെ സ്വർണ വില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമായിരുന്നു വില. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയിൽ എത്തിയിരുന്നു. മണിക്കൂറുകൾക്കകം ഗ്രാമിന് 110 രൂപയുടെ കുറവാണുണ്ടായത്.
ഒരു പവൻ ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നൽകണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നൽകേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഡിസംബർ 27നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണം കുതിച്ചത്. 1,04,440 രൂപയായിരുന്നു അന്ന് പവൻ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.