മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ഐ.ടി സ്റ്റോക്കുകളാണ് വലിയ തകർച്ച നേരിട്ടത്. സെൻസെക്സ് 176 പോയിന്റ് നഷ്ടത്തോടെ 74,163 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 36 പോയിന്റ് നഷ്ടത്തോടെ 22,508ലും വ്യാപാരം ആരംഭിച്ചു.
ഏപ്രിൽ രണ്ട് മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിന് പിന്നാലെ ഓഹരി വിപണികളിൽ ഇടിവുണ്ടാവുകയായിരുന്നു.
നിഫ്റ്റിയിലെ വിവിധ ഇൻഡക്സുകളിൽ ബാങ്കിങ് മേഖലക്കാണ് വലിയ തകർച്ചയുണ്ടായത്. 0.34 ശതമാനം നഷ്ടമാണ് ഉണ്ടായത്. ഫിനാൻഷ്യൽ സർവീസ്, നിഫ്റ്റി ഐ.ടി തുടങ്ങിയവക്കും നഷ്ടമുണ്ടായിരുന്നു.
ഇന്ത്യൻ ഓഹരി വിപണികൾ തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിലാണ്. വൻകിട ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ്, ബി.പി.സി.എൽ തുടങ്ങിയവയുണ്ടാക്കിയ നേട്ടമാണ് വിപണിക്ക് കരുത്തായത്.
ബോംബെ സൂചിക സെൻസെക്സ് 609 പോയിന്റ് നേട്ടത്തോടെ 74,340.09 പോയിന്റിൽ വ്യപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 207 പോയിന്റ് നേട്ടത്തോടെ 22,544ലാണ് വ്യാപാരം അവസാനിപ്പിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.