ലോക്​ഡൗൺ ഇളവിന്​ പിന്നാലെ റെക്കോർഡ്​ ഉയരത്തിൽ ഓഹരി വിപണി

മുംബൈ: വിവിധ സംസ്ഥാനങ്ങൾ ലോക്​ഡൗണിൽ ഇളവ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ റെക്കോർഡ്​ ഉയരത്തിൽ ഓഹരി വിപണി. 228.46 പോയിൻറ്​ നേട്ടത്തോടെ 52,328.51ലാണ്​​ സെൻസെക്​സ്​ വ്യാപാരം അവസാനിപ്പിച്ചത്​. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്​ സെൻസെക്​സ്​ എത്തിയത്​.

81.40 പോയിൻറ്​ നേട്ടത്തോടെ നിഫ്​റ്റി 15,751.65ലെത്തി. റിലയൻസ്​ ഇൻഡസ്​ട്രീസ്​, ടാറ്റ കൺസൾട്ടൻസി, പവർഗ്രിഡ്​ എന്നിവയാണ്​ സെൻസെക്​സിലെ നേട്ടമുണ്ടാക്കിയ കമ്പനികൾ. നിഫ്​റ്റി ഐ.ടി ഇൻ​ഡക്​സ്​ ഒരു ശതമാനം ഉയർന്നു. നിഫ്​റ്റി മീഡിയ, ഓ​​ട്ടോ, പ്രൈവറ്റ്​ ബാങ്ക്​ എന്നീ ഇൻഡെക്​സുകളും നേട്ടമുണ്ടാക്കി.

മെറ്റൽ, ഫാർമ, ഫിനാൻഷ്യൽ സർവീസ്​ എന്നിവയിൽ കടുത്ത വിൽപന സമ്മർദ്ദമുണ്ടായി. മിഡ്​ക്യാപ്​, സ്​മാൾക്യാപ്​ ഷെയറുകളാണ്​ വിപണിയിൽ മികച്ച പ്രകടനം നടത്തിയത്​. നിഫ്​റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്​ അദാനി പോർട്ടാണ്​. അഞ്ച്​ ശതമാനം നേട്ടമാണ്​ കമ്പനിക്കുണ്ടായത്​. ബജാജ്​ ഫിനാൻസ്​, ബജാജ്​ ഫിൻസെർവ്​ എന്നിവക്ക്​ വലിയ തിരിച്ചടി നേരിട്ടു. 

Tags:    
News Summary - Sensex, Nifty End At Record Highs As Unlocking Process Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT