ശുഭപ്രതീക്ഷയിൽ വിപണി; പുതുവർഷത്തിലെ ആദ്യ ദിനത്തിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: പുതു വർഷത്തിന്‍റെ ആദ്യ ദിനത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 117 പോയിന്‍റ്​ നേട്ടത്തോടെ 47,868ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റി ചരിത്രത്തിലാദ്യമായി 14,000 പോയിന്‍റിന്​ മുകളിൽ പോയി. 14,018 പോയിന്‍റിലാണ്​ നിഫ്​റ്റി വ്യാപാരം അവസാനിപ്പിച്ചത്​.

ഐ.ടി.സിയും ടി.സി.എസുമാണ്​ സെൻസെക്​സിൽ ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്​. ഇരു ഓഹരികളും രണ്ട്​ ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. മഹീന്ദ്ര&മഹീന്ദ്ര, എസ്​.ബി.ഐ, ഭാരതി എയർടെൽ എന്നിവ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ധനകാര്യ സ്ഥാപനങ്ങളുടേതും സ്വകാര്യ ബാങ്കുകളുടേയും ഓഹരികളാണ്​ നഷ്​ടം രേഖപ്പെടുത്തിയത്​.

സെൻസെക്​സിലെ ഇൻഡക്​സുകളിൽ ബാങ്കിങ്​ ഏറ്റവും നഷ്​ടം രേഖപ്പെടുത്തിയപ്പോൾ ടെലികോമാണ്​ നേട്ടമുണ്ടാക്കിയത്​.   

Tags:    
News Summary - Sensex greets 2021 with 118-pt gain, Nifty settles above 14K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT