ന്യൂഡൽഹി: എസ്.ബി.ഐ ഉപഭോക്താക്കൾ ഇനി മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിച്ചാൽ കൂടുതൽ തുക നൽകേണ്ടി വരും. എ.ടി.എം ട്രാൻസാക്ഷൻ ചാർജിൽ എസ്.ബി.ഐ മാറ്റം വരുത്തിയതോടെയാണ് ഇത്. പുതിയ നിയമങ്ങൾ നിലവിൽ വന്നിട്ടുണ്ട്. സേവിങ്സ്, സാലറി, കറന്റ് അക്കൗണ്ട് ഉടമകൾക്ക് ഇതുമൂലം ചാർജുകൾ വർധിക്കും.
എസ്.ബി.ഐ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകൾ വഴി അഞ്ച് സൗജന്യ ഇടപാടുകൾ നടത്താൻ സാധിക്കും. എന്നാൽ, ഇതിന് ശേഷം മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിച്ചാൽ 23 രൂപയും ജി.എസ്.ടിയും നൽകേണ്ടി വരും. 21 രൂപയും ജി.എസ്.ടിയുമായിരുന്നു നേരത്തെയുണ്ടായിരുന്ന നിരക്ക്.
നേരത്തെ സാലറി അക്കൗണ്ട് ഉടമകൾക്ക് മറ്റ് എ.ടി.എമ്മുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് പരിധിയുണ്ടായിരുന്നില്ല. എന്നാൽ, ഇനി മുതൽ 10 ഇടപാടുകൾ മാത്രമേ ഇവർക്ക് സൗജന്യമായി നടത്താനാവു. പിന്നീട് നടത്തുന്ന ഓരോ ഇടപാടിനും 23 രൂപയും ജി.എസ്.ടിയും നിരക്കായി നൽകണം. എന്നാൽ, എസ്.ബി.ഐ കറൻറ് അക്കൗണ്ട് ഉടമകൾക്ക് ഒരു ഇടപാട് പോലും മറ്റ് എ.ടി.എം ഉപയോഗിച്ച് സൗജന്യമായി നടത്താനാവില്ല.
ഇവർ മറ്റ് എ.ടി.എമ്മുകൾ ഉപയോഗിച്ച് ഇടപാട് നടത്തിയാൽ 23 രൂപയും ജി.എസ്.ടിയും ഓരോ ഇടപാടിന് നൽകേണ്ടി വരും. കിസാൻ ക്രെഡിറ്റ് കാർഡ്, ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് എന്നിവർക്ക് മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിച്ച് ഇടപാട് നടത്തുമ്പോൾ പരിധിയുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.