Posted On
date_range Updated On
date_range റബർ കർഷകര്‍ക്ക് സന്തോഷ വാർത്ത; ആഭ്യന്തര മാർക്കറ്റിൽ കിലോഗ്രാമിന് 269 രൂപ; രാജ്യാന്തര മാർക്കറ്റിൽ 300 കടന്നു
കോട്ടയം: ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില. ഓപ്പൺ മാർക്കറ്റിൽ ആർ.എസ്.എസ് നാലിന്‍റെ വില കിലോഗ്രാമിന് 269 രൂപയും ലാറ്റക്സിന് 242 രൂപയുമായി. കൊച്ചി, കോട്ടയം മാർക്കറ്റിൽ 268 രൂപയാണ് ആർ.എസ്.എസ് നാലിന്‍റെ വില.
2024ൽ ആഗസറ്റിൽ 247 രൂപയായിരുന്നു ആർ.എസ്.എസ് 4ന്‍റെ വില. ഈ കണക്കുകൾ മറികടന്നാണ് റബർ വിലയുടെ ആഭ്യന്തര മാർക്കറ്റിലെ കുതിച്ചു കയറ്റം. രാജ്യാന്തര വിപണിയിൽ റബർ വില കിലോ ഗ്രാമിന് 300 കടന്നിട്ടുണ്ട്. തായ്‍ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ റബർ ഉത്പാദനം കുറഞ്ഞതോടെ മാർക്കറ്റിൽ റബർ എത്തുന്നത് കുറഞ്ഞതാണ് വില ഉയരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.