Posted On
date_range Updated On
date_range പൈനാപ്പിൾ വില ഉയരങ്ങളിലേക്ക്; ബുധനാഴ്ച വില 60ൽ എത്തി
മൂവാറ്റുപുഴ: വില തീരെ താഴ്ന്ന് ദിവസങ്ങൾ കഴിയും മുമ്പേ പൈനാപ്പിൾ വില റെക്കോഡിലേക്ക്. ബുധനാഴ്ച പൈനാപ്പിളിന് പഴത്തിന് 60 രൂപയായി. വില ഇനിയും വർധിക്കുമെന്നാണു സൂചന. പച്ചയ്ക്ക് 58 രൂപയായി വർധിച്ചു. ഉൽപാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വൻ ഡിമാന്‍ഡാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം.
വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ വലിയ തോതിൽ കയറ്റി പോകുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർധനക്കു കാരണമായി. വില വർധനവ് കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.