വാണിജ്യ സിലിണ്ടർ വില കുറച്ചു

ന്യൂഡൽഹി: കുത്തനെ ഉയർത്തിയ വാണിജ്യ സിലിണ്ടറിന് ഇന്ന് നേരിയ കുറവ്. 183.50 രൂപ കുറച്ചു. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 3113 ല്‍ നിന്നും 2930 ആയി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിൽ പലതവണയായി കുത്തനെ വിലകൂട്ടിയിരുന്നു.

ഹോട്ടലുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വിലക്കുറവ് ആശ്വാസകരമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷസ്ഥിതി ലഘൂകരിക്കപ്പെട്ടതോടെയാണ് വില കുറഞ്ഞത്. രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടർ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കണമെന്നാണ് നിർദേശം.

പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗാർഹിക സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

തുടക്കത്തിൽ ആവശ്യകതയുടെ 20 ശതമാനം മാത്രം നൽകിയാൽ മതിയെന്നായിരുന്നു ഉത്തരവ്. പിന്നീട് 70 ശതമാനം ആയി ഉ‍യർത്തി. ഹോട്ടലുകൾ, ഭക്ഷ്യ സംസ്കരണ യൂനിറ്റുകൾ എന്നിവക്ക് 40 ശതമാനം മാത്രം നൽകിയാൽ മതിയെന്നും ഉത്തരവിട്ടു. നിയന്ത്രണം കടുത്തതോടെ പല ഹോട്ടലുകളും പൂട്ടുന്ന സാഹചര്യം ഉണ്ടായി.

നിലിവിൽ പി.എൻ.ജിയിലേക്ക് മാറിയ ഉപഭോക്താക്കൾ അതിൽ തന്നെ തുടരണമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേ സമയം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ ബുക്കിങ്ങിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തു മാറ്റുന്നതിനെ കുറിച്ച് തീരുമാനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

Tags:    
News Summary - LPG commercial cylinder price reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.