Posted On
date_range Updated On
date_range ജനദ്രോഹം തുടരുന്നു; ഇന്ധന വില വീണ്ടും കൂട്ടി, തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ കടന്നു
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെയും എണ്ണക്കമ്പനികളുടെയും ജനദ്രോഹത്തിന് അറുതിയാകുന്നില്ല. രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ലിറ്റർ പെട്രോളിന് നൽേകണ്ട വില 111 രൂപ കടന്നു. ഒരു ലിറ്റർ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ 81 പൈസയുമാണ് തിരുവനന്തപുരത്തെ വില. കോഴിക്കോട് പെട്രോളിന് 109.82 രൂപയും ഡീസലിന് 103.28 രൂപയുമാണ് പുതിയ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 109.22 രൂപയും ഡീസലിന് 103.10 രൂപയുമാണ് വില.
ഈ മാസം മാത്രം ഡീസലിന് വർധിപ്പിച്ചത് ഒമ്പത് രൂപയിലേറെയാണ്. പെട്രോളിന് ഏഴു രൂപയിലധികം കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.