ജനങ്ങളുടെ ദുരിതത്തിന് അവസാനമില്ല;​ ഇന്നും ഇന്ധനവില കൂട്ടി എണ്ണകമ്പനികൾ

ന്യൂഡൽഹി: ജനങ്ങളുടെ ദുരിതം വർധിപ്പിച്ച്​ ഇന്ധനവില വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. ഡീസലിന്​ 32 പൈസയും പെട്രോളിന്​ 25 പൈസയുമാണ്​ ​വർധിപ്പിച്ചത്​. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 104.13 രൂപയാണ്​ വില. കോഴിക്കോട്​ 102.61 രൂപയാണ്​ പെട്രോൾ വില.

കോഴിക്കോട്​ ഒരു ലിറ്റർ ഡീസലിന്​ 95.71 രൂപയും തിരുവനന്തപുരത്ത്​ 97.03 രൂപയുമാണ്​ വില. തുടർച്ചയായ നാലാം ദിവസമാണ്​ രാജ്യത്ത്​ എണ്ണവില വർധിപ്പിക്കുന്നത്​.

ആഗോളവിപണിയിൽ ബ്രെന്‍റ്​ ക്രൂഡിന്‍റെ വിലയിൽ നേരിയ വർധനയുണ്ടായി. ബാരലിന്​ 0.97 ഡോളർ വർധിച്ച്​ 79.28 ഡോളറിലെത്തി. 1.24 ശതമാനത്തിന്‍റെ വർധനയാണ്​ രേഖപ്പെടുത്തിയത്​. വരും ദിവസങ്ങളിൽ എണ്ണവില ബാരലിന്​ 80 ഡോളർ കടക്കുമെന്നാണ്​ പ്രവചനം. എണ്ണവില വലിയ രീതിയിൽ ഉയർന്നാൽ അത്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും.

Tags:    
News Summary - Petrol-Diesel Price Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT